ദീപിൽ കുറ്റകൃത്യം വര്‍ധിച്ചു; മാധ്യമവാർത്തകൾ എല്ലാം കുപ്രചരണം; അഡ്മിനിസ്‌ട്രേറ്ററെ ന്യായീകരിച്ച് കളക്ടർ
ആരോഗ്യമേഖലയില്‍ സ്വയംപര്യാപ്തമാക്കും. ലക്ഷദ്വീപില്‍ മികച്ച ആരോഗ്യസംവിധാനങ്ങള്‍ ഉറപ്പാക്കും. അഗത്തിയിലും കവറത്തിയിലും മിനിക്കോയിയിലും പുതിയ ആശുപത്രികള്‍ തുടങ്ങുമെന്നും കലക്ടർ പറഞ്ഞു. ഒഴിപ്പിക്കല്‍ നടപടികളെയും അദ്ദേഹം ന്യായീകരിച്ചു
കൊച്ചി :അഡ്മിനിസ്‌റേറ്റർ ലക്ഷദ്വീപിൽ നടപ്പാക്കിണ്ടിരിക്കുന്ന ജനവിരുദ്ധ നടപടികളെ ന്യായീകരിച്ച്കളക്ടർ എസ്.അസ്കര്‍ അലി. നടപടികള്‍ ദ്വീപ് നിവാസികളുടെ ഭാവി സുരക്ഷിതമാക്കാനെന്ന് കലക്ടര്‍ അവകാശപ്പെട്ടു. മദ്യവില്‍പന ലൈസന്‍സ് വിനോദസഞ്ചാര മേഖലയ്ക്കുവേണ്ടി മാത്രമാണ്. നിലവാരമുള്ള ഇന്റര്‍നെറ്റ് ഉറപ്പാക്കാനുള്ള വന്‍കിടപദ്ധതി പൂര്‍ത്തിയാക്കും. അഗത്തി വിമാനത്താവളം നവീകരിക്കും. കടല്‍ഭിത്തി നിര്‍മാണക്കരാര്‍ ഒരുമാസത്തിനകമെന്നും കലക്ടർ പറഞ്ഞു.കൊച്ചിയിൽ വാർത്താ സമ്മേളനം വിളിച്ചായിരുന്നു നടപടികളെ ന്യായീകരിച്ചും പ്രതിഷേധക്കാരെ തള്ളിയും കളക്ടർ വിശദീകരണം നൽകിയത്.
73 വർഷമായിട്ടും കാലത്തിന് അനുസരിച്ച വികസനം ദ്വീപിൽ ഉണ്ടായിട്ടില്ലെന്നും ഇതിനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും പുതിയ നടപടിക്രമങ്ങൾ ഇതിന്റെ ഭാഗമാണെന്നും കളക്ടർ പറഞ്ഞു.നിലവിൽ നടക്കുന്ന പ്രതിഷേധങ്ങളും ആരോപണങ്ങളും സ്ഥാപിത താൽപ്പര്യക്കാരുടേതാണെന്നും അവർ നുണക്കഥകൾ പ്രചരിപ്പിക്കുകയാണെന്നും കളക്ടർ ആരോപിച്ചു. ദ്വീപിൽ നിയമ വിരുദ്ധമായ ബിസിനസുകൾ നടത്തുന്നവരും പ്രചാരണങ്ങൾക്ക് പിന്നിലുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി
ആരോഗ്യമേഖലയില്‍ സ്വയംപര്യാപ്തമാക്കും. ലക്ഷദ്വീപില്‍ മികച്ച ആരോഗ്യസംവിധാനങ്ങള്‍ ഉറപ്പാക്കും. അഗത്തിയിലും കവറത്തിയിലും മിനിക്കോയിയിലും പുതിയ ആശുപത്രികള്‍ തുടങ്ങുമെന്നും കളക്ടർ പറഞ്ഞു. ഒഴിപ്പിക്കല്‍ നടപടികളെയും അദ്ദേഹം ന്യായീകരിച്ചുബീച്ച് കൈയേറി നിർമിച്ച അനധികൃത ഷെഡുകളാണ് പൊളിച്ച് നീക്കിയത്. ബോട്ടുകൾക്ക് ആവശ്യമുള്ളതിനേക്കാൾ ഷെഡുകൾ ഇത്തരത്തിൽ നിർമിച്ചിട്ടുണ്ട്. ഇവക്കെതിരെയാണ് നടപടി എടുത്തതെന്ന് കളക്ടർ പറഞ്ഞു .
ദ്വീപില്‍ മയക്കുമരുന്ന് കടത്ത് ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചു. ഗുണ്ടാ നിയമം നടപ്പാക്കിയത് ന്യായീകരിച്ചാണ് വിശദീകരണം. ലക്ഷദ്വീപില്‍ ഗോവധനിരോധനം നടപ്പാക്കിയെന്നും കലക്ടര്‍ സ്ഥിരീകരിച്ചു. ചിക്കനും ബീഫും സ്കൂള്‍ മെനുവില്‍ നിന്ന് മാറ്റിയത് മത്സ്യം ഉപയോഗിക്കുന്നത് പ്രോത്സാഹിപ്പിക്കാനെന്നും കളക്ടർ .ലക്ഷദ്വീപിന്റെ സംരക്ഷണത്തിനും വികസനത്തിനും 5000 കോടിയുടെ പാക്കേജ് നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ടൂറിസം വകുപ്പില്‍ നിന്ന് 193 പേരെ പിരിച്ചുവിട്ടു. ഇവര്‍ ടൂറിസം സീസണില്‍ ജോലിക്ക് വരുന്നവര്‍ മാത്രമാണ്. സീസണ്‍ കഴിയുമ്പോള്‍ പോകുന്ന ഇവരെ, അടുത്ത സീസണില്‍ വീണ്ടും വിളിക്കുമെന്നും കളക്ടർ അറിയിച്ചു. അത്യാസന്നരോഗികളുടെ ചികില്‍സയില്‍ പ്രതിസന്ധികളില്ല. രോഗികളെ എയര്‍ലിഫ്റ്റ് ചെയ്യുന്നതില്‍ പ്രശ്നങ്ങളില്ല. പേപ്പര്‍ വര്‍ക്കുകള്‍ അഞ്ചുമിനിറ്റുനുള്ളില്‍ പാസാക്കും. ഡോക്ടര്‍മാരാണ് പ്രത്യേക സമിതിയെ എയര്‍ ആംബുലന്‍സിനായി ബന്ധപ്പെടുകയെന്നും കലക്ടർ വ്യക്തമാക്കി.