ശബരിമല സ്വർണ്ണകൊള്ള എന്‍ വാസു, എ പത്മകുമാര്‍ തുടങ്ങിവരേയുടെ അറസ്റ്റ് പ്രതിരോധത്തിലായി സി പി എഎം
അറസ്റ്റ് ഇനിയും ഉന്നതറിലേക്ക് നിൽക്കാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല .എ പത്മകുമാര്‍ മുന്‍ എംഎല്‍എയും പത്തനംതിട്ടയിലെ സിപിഐഎമ്മിന്റെ പ്രമുഖ നേതാവുമാണ്. പത്മകുമാര്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അധ്യക്ഷനായിരിക്കെ എന്‍ വാസു ദേവസ്വം ബോഡര്‍ഡ് കമ്മീഷണറായിരുന്നു
തിരുവനന്തപുരം |നാരികളെ ശബരിമലകയറ്റി അയ്യപ്പ വിശവാസികളുടെ എതിർപ്പിന് പാത്രമായി മാറിയ വിശ്വസികളിൽനിന്നും അകന്ന സിപിഎം ആഗോള അയ്യപ്പസംഗമം നടത്തി ശബരിമല അയ്യപ്പ വിശ്വാസികളെ കൂടി കൂടെ തിരിച്ചുവരവിന് ശ്രമിച്ച സിപിഐഎം ഇപ്പോള്‍ അയ്യപ്പ ഭക്തരുടെ മുന്നില്‍ മുട്ടടിച്ചു നില്‍ക്കുകയാണ്. സിപിഐഎമ്മിന്റെ രണ്ട് പ്രമുഖരെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തതോടെ ശബരിമലയിലെ സ്വര്‍ണക്കൊള്ളയില്‍ സിപിഐഎം കടുത്ത പ്രതിരോധത്തിലാണ്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അധ്യക്ഷന്മാരായിരുന്ന എന്‍ വാസു, എ പത്മകുമാര്‍ എന്നിവര്‍ അറസ്റ്റിലായതാണ് സിപിഐഎമ്മിനും സംസ്ഥാന സര്‍ക്കാരിനും തലവേദനയായി മാറിയത്. അറസ്റ്റ് ഇനിയും ഉന്നതറിലേക്ക് നിൽക്കാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല .എ പത്മകുമാര്‍ മുന്‍ എംഎല്‍എയും പത്തനംതിട്ടയിലെ സിപിഐഎമ്മിന്റെ പ്രമുഖ നേതാവുമാണ്. പത്മകുമാര്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അധ്യക്ഷനായിരിക്കെ എന്‍ വാസു ദേവസ്വം ബോഡര്‍ഡ് കമ്മീഷണറായിരുന്നു. ശബരിമലയിലെ സ്വര്‍ണപ്പാളികള്‍ ചെമ്പ്പാളിയാക്കിമാറ്റിയത് ഇവരുടെ ബുദ്ധിയാണെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്. ദേവസ്വം കമ്മീഷണറായി വിരമിച്ച വാസു പിന്നീട് സിപിഐഎം നേതാക്കളുടെ ഇഷ്ടക്കാരനെന്ന നിലയില്‍ ദേവസ്വം ബോര്‍ഡ് അധ്യക്ഷനായി. ശബമലയിലെ സ്വര്‍ണക്കൊള്ളയില്‍ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് സ്വര്‍ണം കൊണ്ടുപോകാനുള്ള അവസരമൊരുക്കിയത് പത്മകുമാറാണെന്നാണ് ചോദ്യം ചെയ്യലില്‍ കണ്ടെത്തിയിരിക്കുന്നത്. ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി പത്മകുമാര്‍ അടുത്ത ബന്ധം പുലര്‍ത്തിയിരുന്നതായും സാമ്പത്തിക ഇടപാടുകള്‍ നടത്തിയിരുന്നതായും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.ശബരിമലയില്‍ സ്വര്‍ണം കാണാതായതായി പരാതി ഉയര്‍ന്ന സന്ദര്‍ഭത്തില്‍ തന്നെ സംശയ നിഴലിലായിരുന്നു മുന്‍ ദേവസ്വം ബോര്‍ഡ് അധ്യക്ഷന്മാരായ എ പത്മകുമാറും എന്‍ വാസുവും. തനിക്ക് സ്വര്‍ണക്കവര്‍ച്ചയുമായി യാതൊരു ബന്ധവുമില്ലെന്നായിരുന്നു എ പത്മകുമാറിന്റെ പ്രതികരണം.
അതേസമയം എ പത്മകുമാറിന്റെ അറസ്റ്റിൽ പാർട്ടി പ്രതിരോധത്തിൽ ആകില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പാർട്ടി ആരെയും സംരക്ഷിക്കില്ല. അറസ്റ്റ് ചെയ്തതുകൊണ്ട് മാത്രമായില്ല. കുറ്റക്കാരൻ ആണെന്ന് തെളിയിക്കേണ്ടത് കോടതിയാണെന്നും അദ്ദേഹം വ്യക്തമാക്കി,അറസ്റ്റ് ചെയ്തതുകൊണ്ട് ഒരാളെ തള്ളിക്കളയാൻ ആകുമോ. കുറ്റാരോപിതൻ ആണെന്ന് മാത്രമേയുള്ളൂ. കുറ്റം തെളിയിക്കണം. സർക്കാരിൻ്റെയും പാർട്ടിയുടെയും നയമാണ് പത്മകുമാറിൻ്റെ അറസ്റ്റോടെ തെളിഞ്ഞതെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
പത്മകുമാറിൻ്റെ അറസ്റ്റ് തദ്ദേശ തിരഞ്ഞെടുപ്പിൽ ഗുണം ചെയ്യുമോ എന്ന ചോദ്യത്തിന് പത്മകുമാറിൻ്റെ അറസ്റ്റ് കേരളം ചർച്ച ചെയ്യും, പാർട്ടിയ്ക്ക് തിരിച്ചടി ആകില്ല എന്നായിരുന്നു എം വി ഗോവിന്ദന്റെ മറുപടി. പാർട്ടിയുടെ കൈകൾ ശുദ്ധമാണ്. വികസനമാണ് ചർച്ച ചെയ്യുകയെന്നും എം വി ഗോവിന്ദൻ കൂട്ടിച്ചേർത്തു.
ശബരിമല സ്വര്‍ണക്കൊള്ള കേസിൽ എന്‍ വാസുവിന് പിന്നാലെ വീണ്ടും നിര്‍ണായക അറസ്റ്റ് നടന്നത്. 2019ല്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റായിരുന്ന എ പത്മകുമാറിനെയാണ് എസ്ഐടി അറസ്റ്റ് ചെയ്തു. തിരുവനന്തപുരത്തെ രഹസ്യ കേന്ദ്രത്തിൽ വെച്ച് മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് പിന്നാലെയാണ് പത്മകുമാറിന്‍റെ അറസ്റ്റ്. സ്വര്‍ണക്കൊള്ളയിലെ ആറാമത്തെ അറസ്റ്റാണിത്. സിപിഐഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗമാണ് പത്മകുമാര്‍.