വീണ വിജയനെതിരെയുള്ള അന്വേഷണം രാഷ്ട്രീയ പ്രേരിതമെന്ന് സി പി എം

കേന്ദ്ര നടപടി രാഷ്ട്രീയ പ്രേരിതമെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് സി പി എം സെക്രട്ടേറിയേറ്റ്. നേരത്തെയും കേന്ദ്ര ഏജൻസികൾ അന്വേഷണം നടത്തിയിട്ടുണ്ട്. ഇപ്പോഴത്തെ നീക്കം വ്യക്തിക്കെതിരെയല്ലെന്നും വിശാലമായ രാഷ്ട്രീയ നീക്കമാണെന്നുമാണ് സിപിഐഎം വിലയിരുത്തൽ. സംസ്ഥാന കമ്മിറ്റിയിലാണ് നേതൃത്വം നിലപാട് വ്യക്തമാക്കിയത്.

0

തിരുവനന്തപുരം | മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ വീണ വിജയനെ സംരക്ഷിച്ച് സി പി ഐ എം വീണയുടെ കമ്പനിയായി എക്സാലോജിക്കിനെതിരായ കേന്ദ്രത്തിന്‍റെ അന്വേഷണ നീക്ക രാഷ്ട്രീയ പ്രേരിതമെന്ന് സി പി എം സംസ്ഥാന സെക്രട്ടേറിയേറ്റ്. അതുകൊണ്ടുതന്നെ കേന്ദ്ര നീക്കം അവഗണിക്കാനും സി പി എം സംസ്ഥാന സെക്രട്ടേറിയേറ്റ് തീരുമാനിച്ചു. കേന്ദ്ര നടപടി രാഷ്ട്രീയ പ്രേരിതമെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് സി പി എം സെക്രട്ടേറിയേറ്റ്. നേരത്തെയും കേന്ദ്ര ഏജൻസികൾ അന്വേഷണം നടത്തിയിട്ടുണ്ട്. ഇപ്പോഴത്തെ നീക്കം വ്യക്തിക്കെതിരെയല്ലെന്നും വിശാലമായ രാഷ്ട്രീയ നീക്കമാണെന്നുമാണ് സിപിഐഎം വിലയിരുത്തൽ. സംസ്ഥാന കമ്മിറ്റിയിലാണ് നേതൃത്വം നിലപാട് വ്യക്തമാക്കിയത്.

കേന്ദ്ര കോര്‍പറേറ്റ് കാര്യ മന്ത്രാലയമാണ് വീണാ വിജയന്റെ കമ്പനിയായ എക്സാലോജിക്കിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. വീണാ വിജയന്റെ കമ്പനി കൈപ്പറ്റിയ തുകയെ കുറിച്ചാണ് പ്രധാനമായും അന്വേഷിക്കുക. നാല് മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ഉത്തരവില്‍ പറയുന്നുണ്ട്.

വിശദമായ അന്വേഷണത്തിന് മൂന്നംഗ ഉന്നത ഉദ്യോഗസ്ഥ സംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കരിമണല്‍ കമ്പനിയായ സിഎംആര്‍എല്ലിനെതിരെയും പൊതുമേഖല സ്ഥാപനമായ വ്യവസായ വികസന കോര്‍പറേഷനെതിരെയും അന്വേഷണമുണ്ട്. രജിസ്ട്രാര്‍ ഓഫ് കമ്പനീസ് ബെംഗളൂരു നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ ക്രമക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിശദമായ അന്വേഷണത്തിന് ഉത്തരവായത്.

കമ്പനിക്കെതിരെ ആന്വേഷണത്തിന് ഉത്തരവിട്ടതോടെ കോൺഗ്രസ്, ബിജെപി പാർട്ടികൾ സിപിഐഎമ്മിനെതിരെ രംഗത്തെത്തി. അന്വേഷണം കേസ് ഒത്തുതീര്‍പ്പാക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്ന സംശയമാണ് കോൺഗ്രസ് നേതാവ് കെ മുരളീധരന്‍ ഉന്നയിക്കുന്നത്. കേന്ദ്ര ഏജന്‍സികള്‍ സെക്രട്ടറിയേറ്റില്‍ കയറേണ്ട സമയം കഴിഞ്ഞു. അന്തര്‍ധാരയെ ആശ്രയിച്ചായിരിക്കും അന്വേഷണം. കേരളത്തില്‍ സഹകരണ ബാങ്കുകളില്‍ കയറുക മാത്രമാണ് അന്വേഷണ ഏജന്‍സികള്‍ ചെയ്തതെന്നും കെ മുരളീധരന്‍ വിമർശിച്ചു.

സിപിഐഎം നിലപാട് വ്യക്തമാക്കണമെന്നായിരുന്നു മാത്യു കുഴൽനാടൻ എംഎൽഎ ആവശ്യപ്പെട്ടത്. കേന്ദ്ര ഏജൻസി അന്വേഷണത്തിൽ അസ്വാഭാവികതയുണ്ടോ എന്ന് മന്ത്രി മുഹമ്മദ് റിയാസ് മറുപടി പറയണം. നോട്ടീസ് കിട്ടിയ ശേഷം കെഎസ്‌ഐഡിസി നൽകിയ മറുപടി എന്താണെന്ന് മന്ത്രി പി രാജീവ് പറയണമെന്നും മാത്യു കുഴൽനാടൻ ആവശ്യപ്പെട്ടു

You might also like

-