പൊന്നാനിയിൽ ചേരി തിരിഞ്ഞു ഏറ്റുമുട്ടി സിപിഎം പ്രവർത്തകർ
സംഘർഷത്തിൽ പ്രവർത്തകർ ഓഫീസ് അടിച്ചു തകർക്കുകയായിരുന്നു. ഓഫീസിലുണ്ടായിരുന്ന മൊബൈൽ ഫ്രീസർ, ബൾബ്, ടിവി ഉൾപ്പെടെയാണ് അടിച്ചു തകർത്തത്
മലപ്പുറം| പൊന്നാനിയിൽ ചേരി തിരിഞ്ഞു ഏറ്റുമുട്ടി സിപിഎം പ്രവർത്തകർ. പൊന്നാനി എരമംഗലത്തെ സിപിഎം ലോക്കൽ കമ്മറ്റി ഓഫീസ് കെട്ടിടത്തിലെ ഡിവൈഎഫ്ഐ ഓഫീസിലെ പ്രവർത്തകരാണ് ഏറ്റുമുട്ടിയത്. സംഘർഷത്തിൽ പ്രവർത്തകർ ഓഫീസ് അടിച്ചു തകർക്കുകയായിരുന്നു. ഓഫീസിലുണ്ടായിരുന്ന മൊബൈൽ ഫ്രീസർ, ബൾബ്, ടിവി ഉൾപ്പെടെയാണ് അടിച്ചു തകർത്തത്. എരമംഗലം മൂക്കുതല ഉത്സവത്തിനിടെ ഉണ്ടായ തർക്കമാണ് സംഘർഷത്തിലേക്ക് നയിച്ചത്. അതേസമയം, സംഭവത്തിൽ വിശദീകരണവുമായി സിപിഎം രംഗത്തെത്തി. ഉത്സവവുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണെന്നും രാഷ്ടീയ കാരണമല്ലെന്നും സിപിഎം നേതൃത്വം വിശദീകരിക്കുന്നു