അടിച്ചു കാലൊടിക്കും നായിന്റെ മോനെ ..പിണറായിയാണ് നാട് ഭരിക്കുന്നതെന്ന് ഓര്‍ത്തോ”സ്വന്തം കൃഷിയിടത്തിൽ നിന്നും തേങ്ങ വിളവെടുക്കുന്നത്തിൽനിന്നും വയോധികയെ തടഞ്ഞു സി പി ഐ എം

അടിച്ചു കാലൊടിക്കും .... നായിന്റെ മോനെ നീ പോയി കേസുകൊടുക്കട എവിടെ പിണറായി വിജയനെ ഭരിക്കുന്നത് .... എന്ന് ആക്രോശിക്കുന്നതും തെങ്ങുകയറ്റ തൊഴിലാളിയെ മര്‍ദ്ദിക്കുന്നതും വീട്ടുകാര്‍ ചിത്രീകരിച്ച വീഡിയോയിലുണ്ട്

0

കാസര്‍കോട് | സ്വന്തം കൃഷിയിടത്തിൽ നിന്നും തേങ്ങ വിളവെടുക്കുന്നത്തിൽനിന്നും വയോധികയെ തടഞ്ഞു സി പി ഐ എം വിലക്ക് . കാസര്‍കോട് നീലേശ്വരം പാലായിയിലെ രാധയ്ക്കാണ് സ്വന്തം കൃഷിയിടത്തിൽ നിന്നും തേങ്ങാ വിളവെടുക്കുന്നതിൽനിന്നും സി പി ഐ എം പ്രാദേശിക നേതൃത്വം വിലക്കേർപ്പെടുത്തിയത് . കരിയിടത്തിൽ തേങ്ങാ പറിക്കാൻ തെങ്ങുകയറ്റക്കാരനുമായിഎത്തിയ നീലേശ്വരം പാലായിയിലെ 70 വയസുകാരി എംകെ രാധയേയും മകള്‍ ബീനയേയും പേരക്കുട്ടിയേയും സി പി ഐ എം പ്രവർത്തകർ അസഭ്യം പറയുകയും വടിവാൾ കാട്ടി ഭീഷണിപ്പെടുത്തുകയും ചെയ്തെന്നാണ് പരാതി. സ്വന്തം പറമ്പില്‍ നിന്ന് തേങ്ങയിടാന്‍ തൊഴിലാളികളുമായി എത്തിയപ്പോഴാണ് ഭീഷണി.

കത്തി കാട്ടി ഭീഷണിപ്പെടുത്തുന്നതിന്‍റെയും അസഭ്യം പറയുന്നതിന്‍റെയും വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നു. “പിണറായിയാണ് നാട് ഭരിക്കുന്നതെന്ന് ഓര്‍ത്തോ..അടിച്ചു കാലൊടിക്കും …. നായിന്റെ മോനെ നീ പോയി കേസുകൊടുക്കട എവിടെ പിണറായി വിജയനെ ഭരിക്കുന്നത് …. എന്ന് ആക്രോശിക്കുന്നതും തെങ്ങുകയറ്റ തൊഴിലാളിയെ മര്‍ദ്ദിക്കുന്നതും വീട്ടുകാര്‍ ചിത്രീകരിച്ച വീഡിയോയിലുണ്ട്. കയ്യൂര്‍ സമര സേനാനി ഏലിച്ചി കണ്ണന്‍റെ കൊച്ചുമകളാണ് രാധ. അപ്രോച്ച് റോഡിന്‍റെ സ്ഥലം ഏറ്റെടുപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ തുടര്‍ന്ന് എട്ട് വര്‍ഷത്തോളമായി സിപിഎമ്മിന്‍റെ ഊരുവിലക്കാണെന്ന് രാധയുടെ മകള്‍ ബീന ആരോപിച്ചു. എന്നാല്‍ പ്രചാരണം വസ്തുതാ വിരുദ്ധമാണെന്നാണ് സിപിഎം വിശദീകരണം. പാലായി ഷട്ടര്‍ കം ബ്രിഡ്ജുമായി ബന്ധപ്പെട്ട് നാട്ടുകാര്‍ക്കെതിരെ കൊടുത്ത കേസുകള്‍ കോടതി തള്ളിയതിനെ തുടര്‍ന്ന് വീണ്ടും പ്രകോപനം സൃഷ്ടിക്കാന് ശ്രമിക്കുകയാണെന്ന് സിപിഎം വെസ്റ്റ് പേരോല്‍ ലോക്കല്‍ സെക്രട്ടറി പി മനോഹരൻ പറഞ്ഞു

You might also like

-