ലൈംഗികാതിക്രമ കേസ് നേരിടുന്ന എംഎല്‍എ മുകേഷിനെ സംരക്ഷിച്ച് സിപിഐഎം.
കോണ്‍ഗ്രസില്‍ ലൈംഗികാതിക്രമ ആരോപണം നേരിട്ട കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജിവെച്ചില്ലല്ലോയെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ ചോദിച്ചു. ആരോപണം നേരിടുന്ന മൂന്നാമത്തെ എംഎല്‍എയാണ് മുകേഷ്. ആദ്യത്തെ രണ്ട് എംഎല്‍എമാര്‍ രാജിവെക്കാത്ത സ്ഥിതിക്ക് മുകേഷ് രാജിവെക്കേണ്ട സാഹചര്യം ഇല്ലെന്ന് ഇ പി ജയരാജന്‍ പറഞ്ഞു.
തിരുവനന്തപുരം: ലൈംഗികാതിക്രമ കേസ് നേരിടുന്ന എംഎല്‍എ മുകേഷിനെ സംരക്ഷിച്ച് സിപിഐഎം. കോണ്‍ഗ്രസില്‍ ലൈംഗികാതിക്രമ ആരോപണം നേരിട്ട കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജിവെച്ചില്ലല്ലോയെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ ചോദിച്ചു. ആരോപണം നേരിടുന്ന മൂന്നാമത്തെ എംഎല്‍എയാണ് മുകേഷ്. ആദ്യത്തെ രണ്ട് എംഎല്‍എമാര്‍ രാജിവെക്കാത്ത സ്ഥിതിക്ക് മുകേഷ് രാജിവെക്കേണ്ട സാഹചര്യം ഇല്ലെന്ന് ഇ പി ജയരാജന്‍ പറഞ്ഞു.
‘സിനിമാ രംഗത്ത് നിലനില്‍ക്കുന്ന എല്ലാ തെറ്റായ പ്രവണതകളും ശീലങ്ങളും അവസാനിപ്പിച്ച് മേഖലയെ സംശുദ്ധമാക്കണം. അതിന് ഫലപ്രദമായ നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. മുഖം നോക്കാതെ ശക്തമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്. സര്‍ക്കാര്‍ സ്വീകരിച്ച നടപടികളില്‍ ആക്ഷേപം പറയാന്‍ സാധിക്കില്ല. പൊലീസ് നടപടികളും സ്വീകരിച്ചു. ചരിത്രത്തിലാദ്യമാണ് ഏഴംഗ സമിതിയെ നിയാഗിച്ച് ഫലപ്രദമായ നടപടികളാണ് സ്വീകരിച്ചത്.
‘ഒരാളോടും പ്രത്യേക മമതയില്ല. പ്രത്യേക സംരക്ഷണമില്ല. ആര് തെറ്റ് ചെയ്താലും തെറ്റാണ്. തെറ്റുകള്‍ക്ക് അതിനനുസരിച്ച് ശിക്ഷയും നടപടിയും ഉണ്ടാവും. കേരളത്തില്‍ ഇതിന് മുമ്പ് രണ്ട് എംഎല്‍എമാര്‍ക്കെതിരെ ഇതിലും വലിയ പീഡനകേസ് രജിസറ്റര്‍ ചെയ്തിട്ടുണ്ട്. മൂന്നാമതല്ലേ ഈ കേസ്. മാധ്യമങ്ങള്‍ വേട്ടക്കാര്‍ക്കൊപ്പം. അവര്‍ രാജിവെച്ചിട്ടില്ല. അതിനാല്‍ മുകേഷ് രാജിവെക്കേണ്ടതില്ല. ആരെയും രക്ഷിക്കില്ല. തെറ്റ് ചെയ്തവരെ രക്ഷിക്കില്ല’, ഇ പി ജയരാജന്‍ പറഞ്ഞു.
മുകേഷിന്റെ രാജി ആവശ്യം ശക്തമാക്കിയ സിപിഐയെ ഇ പി ജയരാജന്‍ തള്ളി. രാജി ആവശ്യമെടുന്നതില്‍ തെറ്റില്ല. സിപിഐയുടെ കാര്യങ്ങള്‍ സിപിഐയോട് ചോദിക്കണം. ധാര്‍മ്മികതയും നീതിയും സ്ത്രീസംരക്ഷണവും ഉയര്‍ത്തിപ്പിടിച്ചും പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണ് സിപിഐഎം എന്നും എല്‍ഡിഎഫ് കണ്‍വീനര്‍ പറഞ്ഞു. കേരള സംസ്‌കാരത്തെയും കലയെയും അപകീര്‍ത്തിപ്പെടുത്തി ലോകത്തിന് മുന്നില്‍ ഇടിച്ചുതാഴ്ത്തരുതെന്നും ഇ പി ജയരാജന്‍ പറഞ്ഞു.