രണ്ടാം പിണറായി മന്ത്രിസഭിയിലെ സി പി ഐ മന്ത്രിമാർ

റ്റയം ഗോപകുമാർ ഡെപ്യൂട്ടി സ്പീക്കറാകും. മുൻ മന്ത്രി ഇ ചന്ദ്രശേഖരനാണ് സി.പി.ഐയുടെ നിയമസഭാ കക്ഷി നേതാവ്. ഇന്നു ചേർന്ന സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവ്, കൗൺസിൽ യോഗങ്ങളാണ് ഇതും സംബന്ധിച്ച് തീരുമാനമെടുത്തത്.

0

തിരുവനന്തപുരം: രണ്ടാം പിണറായി മന്ത്രിസഭിയിലെ നാലു മന്ത്രിമാരെ തീരുമാനിച്ച് സി.പി.ഐ. കെ രാജൻ, പി പ്രസാദ്, ചിഞ്ചു റാണി, ജി ആർ അനിൽഎന്നിവരെയാണ് സി.പി.ഐ മന്ത്രി സ്ഥാനത്തേക്ക് നിയോഗിച്ചിരിക്കുന്നത്. ചിറ്റയം ഗോപകുമാർ ഡെപ്യൂട്ടി സ്പീക്കറാകും. മുൻ മന്ത്രി ഇ ചന്ദ്രശേഖരനാണ് സി.പി.ഐയുടെ നിയമസഭാ കക്ഷി നേതാവ്. ഇന്നു ചേർന്ന സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവ്, കൗൺസിൽ യോഗങ്ങളാണ് ഇതും സംബന്ധിച്ച് തീരുമാനമെടുത്തത്.

സി.പി.ഐ നിയോഗിച്ച നാലു പേരും ആദ്യമായാണ് മന്ത്രമാരാകുന്നത്. ഇതിൽ കെ.ആർ ഗൗരിയമ്മയ്ക്കു ശേഷം സി.പി.ഐയിൽ നിന്നും മന്ത്രിയാകുന്ന രണ്ടാമത്തെ വനിതയാണ് ചിഞ്ചുറാണി.രണ്ടാം പിണറായി സര്‍ക്കാരിലെ സി.പി.എം. മന്ത്രിമാരെയും തീരുമാനിച്ചു. രാവിലെ നടന്ന പി.ബി. നേതാക്കളും യോഗവും തുടര്‍ന്ന് ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റുമാണ് മന്ത്രിമാരുടെ പാനല്‍ തയ്യാറാക്കിയത്. സി.പി.എം. സംസ്ഥാന സമിതി അംഗീകരിച്ച പട്ടികയിൽ മുൻ മന്ത്രി കെ.കെ ശൈലജയുടെ പേരില്ല. കേന്ദ്രകമ്മിറ്റിയില്‍ നിന്ന് എം.വി. ഗോവിന്ദനും കെ. രാധാകൃഷ്ണനും മന്ത്രിമാരാകും. സെക്രട്ടേറിയറ്റ് അംഗങ്ങളില്‍ പി. രാജീവും കെ.എന്‍. ബാലഗോപാലും പട്ടികയിലുണ്ട്. ഡി.വൈ.എഫ്.ഐ. പ്രതിനിധിയായി പി.എം. മുഹമ്മദ് റിയാസും മന്ത്രിയാകും. മുന്‍ എം.പി. കൂടിയായ എം.ബി. രാജേഷ് സ്പീക്കറാകും.

You might also like

-