സിപിഐ മാർച്ച്; എഐവൈഎഫ് പെരുമ്പാവൂർ സെക്രട്ടറി അറസ്റ്റിൽ
സെക്രട്ടറിയായ അൻസാർ അലിയാണ് അറസ്റ്റിലായത്. കണ്ടാലറിയാവുന്ന നൂറ് പ്രതികളിൽ ഒരാളാണ് അറസ്റ്റിലായ അൻസാർ. പൊലീസിനെ ആക്രമിച്ചതിനാണ് അറസ്റ്റ്.
കൊച്ചി ഐജി ഓഫീസിലേക്ക് സിപിഐ നടത്തിയ മാർച്ചിനിടെ ഉണ്ടായ ലാത്തിച്ചാർജിൽ ആദ്യ ആറസ്റ്റ്. എഐവൈഎഫ് പെരുമ്പാവൂർ സെക്രട്ടറിയായ അൻസാർ അലിയാണ് അറസ്റ്റിലായത്. കണ്ടാലറിയാവുന്ന നൂറ് പ്രതികളിൽ ഒരാളാണ് അറസ്റ്റിലായ അൻസാർ. പൊലീസിനെ ആക്രമിച്ചതിനാണ് അറസ്റ്റ്.
ഇന്നലെ സിപിഐ മാർച്ചിലുണ്ടായ ലാത്തി ചാർജിനെ തുടർന്ന് സെൻട്രൽ എസ്‌ഐ വിപിൻ ദാസിനെ സസ്‌പെൻഡ് ചെയ്തിരുന്നു. എസ്‌ഐയുടെ ഭാഗത്ത് നോട്ടക്കുറവുണ്ടായെന്ന വിലയിരുത്തലിനെ തുടർന്നാണ് നടപടി സ്വീകരിച്ചത്. എൽദോ എബ്രഹാമിനെ തിരിച്ചറിയുന്ന കാര്യത്തിലും എസ്‌ഐക്ക് വീഴ്ച സംഭവിച്ചുവെന്നും കണ്ടെത്തി. കൊച്ചി സിറ്റി അഡീഷണൽ കമ്മീഷണർ കെ പി ഫിലിപ്പാണ് നടപടി സ്വീകരിച്ചിരിക്കുന്നത്.
സിപിഐ മാർച്ചിനിടെയുണ്ടായ ലാത്തിച്ചാർജുമായി ബന്ധപ്പെട്ട് പൊലീസിനെതിരെ നടപടി സ്വീകരിക്കേണ്ടതില്ലെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ റിപ്പോർട്ട് നൽകിയിരുന്നു. ലാത്തിച്ചാർജ് സംബന്ധിച്ച് കളക്ടർ തയ്യാറാക്കിയ അന്വേഷണ റിപ്പോർട്ടിൽ പൊലീസിന്റെ നടപടിയിൽ വീഴ്ചയില്ലെന്നും ഡിജിപി ചൂണ്ടിക്കാട്ടിയിരുന്നു. ആഭ്യന്തര സെക്രട്ടറിക്ക് നൽകിയ റിപ്പോർട്ടിലായിരുന്നു ഡിജിപി ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.