മന്ത്രിമാരെ നിശ്ചയിക്കാൻ സി പി ഐ സി പി ഐ എം നേതൃയോഗങ്ങൾ
സി പി ഐ എം ൽ നിന്നും കെകെ ഷൈലജ എം എം മണി ടിപി രാമകൃഷ്ണൻ എന്നിവരെ വീണ്ടും പരിഗണിച്ചയ്ക്കും ബാക്കി പുതുമുഖങ്ങൾ എന്ന ആലോചന സിപിഎമ്മിൽ ശക്തമാണ്.
തിരുവനന്തപുരം: സി പി ഐ , സി പി ഐ എം പാർട്ടികളുടെ മന്ത്രി ആരൊക്കെ ഇന്ന് അറിയാം .സത്യപ്രതിജ്ഞയ്ക്ക് തിയതിയും സമയവും കുറിച്ചതോടെ മന്ത്രിമാരെ തീരുമാനിക്കാനുള്ള അന്തിമ ചർച്ചകളിലേക്ക് കടക്കുകയാണ് സിപിഎമ്മും സിപിഐയും. പാർട്ടി മന്ത്രിമാരെ നിശ്ചയിക്കാനുള്ള സിപിഎമ്മിന്റെ നിർണ്ണായക സെക്രട്ടറിയേറ്റ് യോഗവും സിപിഐ നിർവ്വാഹക സമിതിയും ഇന്ന് ചേരും. പരമാവധി പുതുമുഖങ്ങളെ ഉൾപ്പെടുത്താനാണ് ഇരുപാർട്ടികളിലെയും ധാരണ.
സി പി ഐ എം ൽ നിന്നും കെകെ ഷൈലജ എം എം മണി ടിപി രാമകൃഷ്ണൻ എന്നിവരെ വീണ്ടും പരിഗണിച്ചയ്ക്കും ബാക്കി പുതുമുഖങ്ങൾ എന്ന ആലോചന സിപിഎമ്മിൽ ശക്തമാണ്. എന്നാൽ മുൻ മന്ത്രിമാരെ ആരെയും പരിഗണിക്കേണ്ടന്ന അഭിപ്രായവും മികവ് തെളിയിച്ചവരെ പരിഗണിക്കണമെന്ന അഭിപ്രയവും സി പി ഐ എം ൽ ഉണ്ട് . മുഖ്യമന്ത്രി പിണറായി വിജയനെ കൂടാതെ എംവി ഗോവിന്ദന്‍മാസ്റ്റര്‍, പി രാജീവ്, കെഎന്‍ ബാലഗോപാല്‍, കെ രാധാകൃഷ്ണന്, വീണാജോര്‍ജ്, വിഎന്‍ വാസവന്, വി ശിവന്‍കുട്ടി എന്നിവര്‍ മന്ത്രിമാരാകുമെന്ന് ഏറക്കുറെ ഉറപ്പായിട്ടുണ്ട്. പിഎം മുഹമ്മദ് റിയാസും എംബി രാജേഷുമടക്കമുളവരും പട്ടികയിലുണ്ട്. ഇക്കാര്യത്തിൽ അന്തിമതീരുമാനം ഇന്നുണ്ടാകുമെന്നാണ് പ്രതീക്ഷ.സിപിഐയിലാകട്ടെ നാലുമന്ത്രിമാരും പുതുമഖങ്ങൾ എന്ന നിലയിലാണ് ചർച്ച പുരോഗമിക്കുന്നത്. പി പ്രസാദ്, കെ രാജന്, പിഎസ് സുപാല്‍, ജെ ചിഞ്ചുറാണി, ജി ആര് അനില്‍, ഇകെ വിജയന് എന്നീ പേരുകളാണ് സിപിഐ പട്ടികയിലുള്ളത്. അന്തിമ തീരുമാനം നിർവ്വാഹക സമിതിയിൽ ഉണ്ടായേക്കും. രണ്ടാം പിണറായി സർക്കാർ മെയ് 20 നാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുക.