സി പി ഐ സ്ഥാനാർത്ഥികളെ തോൽപിക്കണം,ഉച്ചകോടിക്ക് അഭിവാദ്യം അർപ്പിച്ച്‌ സി പി ഐ വയനാട് ജില്ലാസെക്രട്ടറി ഇ ജെ ബാബു

കേരളത്തിൽ കർഷക വിരുദ്ധ നിലപാട് സ്വീകരിക്കുന്നപാർട്ടിയാണ് സി പി ഐ എന്ന് ഇ എഫ് എൽ നിയമം പറയുകയെങ്കിൽ അതിന്റെ ഇര നമ്മുടെ നാട്ടിൽ ഉണ്ട് . കാഞ്ഞിരത്തിങ്കൽ ജോർജ്ജ് ഇ ഫ് ൽ നിയമത്തിന്റെ ഇരയാണ് ,.നിയമം ആരുകൊണ്ടുവന്നു എന്ന് ഞാൻ പറയുന്നില്ല നടപ്പാക്കിക്കിയപ്പോൾ അത് പ്രയോഗിച്ചതിന്റെ പരിണിത ഫലമാണ് കാഞ്ഞിരത്തിങ്കൽ ജോർജ്ജിന്റെ അവസ്ഥ ,അദ്ദേഹം കഴിഞ്ഞ 14 വർഷമായി തെരുവിൽ കഴിയുകയാണ്

0

മാനന്തവാടി | പാർലമെന്റ്തെരെഞ്ഞെടുപ്പിൽ മത്സരിക്കുന്ന സി പി ഐ സ്ഥാനാർത്ഥികളെ തോൽപ്പിക്കണമെന്ന് ആഹ്വാനം ചെയ്ത സ്വതന്ത്ര കർഷക സംഘടനകൾ സംഘടിപ്പിച്ച കർഷക ഉച്ചകോടിയിൽ അഭിവാദ്യം അർപ്പിച്ച്‌ സി പി ഐ വയനാട് ജില്ലാ സെക്രട്ടറി ഇ ജെ ബാബു .കേരളത്തിലെ14 ജില്ലകളിൽനിന്നുമുള്ള 200 ലധികം വരുന്ന സ്വതന്ത്ര കർഷക സംഘടനാ നേതാക്കൾ പങ്കെടുത്തകർഷക ഉച്ചകോടിയിലാണ് ഇ ജെ ബാബുആശംസകൾ അർപ്പിച്ചു
സംസാരിച്ചത് ,സ്വതന്ത്ര കർഷക സംഘടനകൾ ഉയർത്തുന്നനിലപടുകളേ ശരിവച്ചു പിൻന്തുണച്ചും രംഗത്തുവന്നത് ,സംസ്ഥാന സർക്കാരിന്റെയും രാഷ്ട്രീയ പാർട്ടികളുടെയും കർഷക വിരുദ്ധ നിലപാടുകൾ തിരുത്താൻ സ്വതന്ത്ര കർഷക സംഘടനകൾ നടത്തുന്ന
പോരാട്ടം തുടരണമെന്നും ഇ ജെ ബാബു ബാബു ആവശ്യപ്പെട്ടു

“പാർലമെന്റ് തെരെഞ്ഞെടുപ്പിൽ കേരളത്തിൽ നാലു മണ്ഡലങ്ങളിൽ മത്സരിക്കുന്ന സി പി ഐ സ്ഥാനാർത്ഥികളെ തോൽപ്പിക്കണമെന്ന നിങ്ങളുടെ നിലപാട് തിരുത്താൻ പറയുന്നത് കൊല്ലാൻ നിശ്ചയിച്ച ആടിനെ കൊല്ലരുത് എന്ന് പറയുന്നതിനോട് തുല്യമാണ് നിങ്ങളുടെ നിലപട് തിരുത്തേണ്ടതില്ല .കേരളത്തിലെ കർഷകർ വലിയ പ്രതിസന്ധി നേരിടുകയാണ് വയനാട്ടിലെ കർഷകർക്ക് ജീവിക്കാൻ കഴിയാത്ത സാഹചര്യയമാണുള്ളത് .വന്യ മൃഗ ശല്യം മൂലം പൊരുതി മൂടിയിരിക്കുന്നു ഞാൻ ഒരു കർഷകന്റെ മകനാണ് ഞാൻ ഒരു കർഷകനാണ് . എനിക്ക് മുൻപ് സംസാരിച്ച ആൾ പറഞ്ഞു. കേരളത്തിൽ കർഷക വിരുദ്ധ നിലപാട് സ്വീകരിക്കുന്നപാർട്ടിയാണ് സി പി ഐ എന്ന് ഇ എഫ് എൽ നിയമം പറയുകയെങ്കിൽ അതിന്റെ ഇര നമ്മുടെ നാട്ടിൽ ഉണ്ട് . കാഞ്ഞിരത്തിങ്കൽ ജോർജ്ജ് ഇ ഫ് ൽ നിയമത്തിന്റെ ഇരയാണ് ,.നിയമം ആരുകൊണ്ടുവന്നു എന്ന് ഞാൻ പറയുന്നില്ല നടപ്പാക്കിക്കിയപ്പോൾ അത് പ്രയോഗിച്ചതിന്റെ പരിണിത ഫലമാണ് കാഞ്ഞിരത്തിങ്കൽ ജോർജ്ജിന്റെ അവസ്ഥ ,അദ്ദേഹം കഴിഞ്ഞ 14 വർഷമായി തെരുവിൽ കഴിയുകയാണ് ,ജോർജ്ജിന്റെ പ്രശ്‌നത്തിൽ നിന്നും രക്ഷിക്കാൻ ഞാൻ മുട്ടാത്ത വാതിലുകൾ ഇല്ലാ എല്ലാവരും കൈമലർത്തുകയാണ് ഉണ്ടായതു . നല്ല രാഷ്ട്രീയക്കാർ ഇല്ലാത്തതാണ് നാട് നേരിടുന്ന പ്രശ്‌നം രാഷ്രിയപാർട്ടിയിലേക്ക് നിങ്ങളുടെ കുട്ടികൾ കടന്നുവരുന്നില്ല രാഷ്ട്രീയപാർട്ടിയിലേക്ക് നല്ലമനുഷ്യർക്കടന്നുവരണം നിങ്ങളുടെ മക്കളെ ഐ എ എസും ഡോക്ടറുമാക്കാൻ വിട്ടാൽ ആരാണ് രാഷ്ട്രീയത്തിലേക്ക് വരുക ക്രിമിനലുകളകും ,രാജ്യം രാജമി ല്ലാത്തതാകും.. രാജ്യം ഭരിക്കുന്നത് ക്രിമിനലുകളായി മാറും ..അങ്ങനെ എങ്കിൽ രാജ്യത്തിന്റെ പുരോഗതി എന്തായിരിക്കും എന്തായിരിക്കും രാജ്യത്തിന്റെ പുരോഗതി ….നമ്മുടെ രാജ്യത്തെ നയിക്കേണ്ടാ …ഭരിക്കേണ്ടാ  ആളുകളെ തെരെഞ്ഞെടുക്കേണ്ടതിൽ കർഷകർക്ക് മുഖ്യപങ്കുണ്ട്. രാഷ്ട്രീയ പ്രവർത്തനത്തിന്റെ പോരായ്മാ പരിഹരിക്കാനുള്ള ഇടപെടലുകൾ ഉണ്ടാകണം
നിങ്ങളെ വലിഞ്ഞുമുറുക്കിയ നിയമങ്ങൾ നിയന്ത്രങ്ങൾ ഇവിടേ അല്ലഉണ്ടാക്കിയത് .ഇവിടേത്തെ ഭരണകർത്തകളോ നമ്മുടെ രാജ്യത്തിന്റെ ഭരണകർത്താക്കളോ അല്ല നിയന്ത്രിക്കപ്പെടുന്നത് വിദേശ ശ്കതികളുടെ ഇടപെൽ ഉണ്ട് ….എൻ ജി ഓ കളാണ്. നിങ്ങൾ ഇവിടേ വിമർശിക്കപ്പെടുന്നു,  .. സി പി ഐ കർഷക വിരുദ്ധ പാർട്ടിയാണ് എന്നത് ചില വിഷയങ്ങൾ ശരിയാകാം അത് തിരുത്തപ്പെടേണ്ടതാണ് .അത് ഏത്‌ പാർട്ടിയാലും തിരുത്തേണ്ടതാണ് ഞാൻ ഉത്തരവാദിത്തപ്പെട്ട പാർട്ടിയുടെ ജില്ലാ സെക്രട്ടറി എന്നനിലയിൽ പറയുകയാണ് കർഷക വിരുദ്ധനിലപാടലുകൾ തിരുത്തപ്പെടേണ്ടതാണ് . സി പി ഐ യിൽ മാറ്റം മുണ്ട് തിരുത്തും ഞങ്ങളുടെ സെക്രട്ടറി പരിസ്ഥി പ്രവർത്തകനാണ് അദ്ദേഹത്തിനും മാറ്റമുണ്ട്”_ . ഇ ബാബു പറഞ്ഞു
കർഷക ഉച്ചകോടിയിൽ ദീർഘ നേരം സംസാരിച്ചെങ്കിലും കർഷകർ സി പി ഐ കെക്കെതിരെ ഉയർത്തിയായ ആരോപണങ്ങൾ നിരാഹരിക്കാനോ തള്ളിക്കളയാനോ അദ്ദേഹംശ്രമിച്ചില്ല .വയനാട് പാർലമെന്റ് മണ്ഡലത്തിൽ മത്സരിക്കുന്ന സി പി ഐ സ്ഥാനാർത്ഥി ആനി രാജക്ക് വേണ്ടി ഒരു വാക്കുപോലും സാരിക്കാൻ  മുതിർന്നില്ല  അതേസമയം സി പി ഐ യുടെ കർഷക വിരുദ്ധനിലപാടുകളിൽ മാറ്റമുണ്ടാകും എന്ന് മാത്രമാണ് അവസാനം പറഞ്ഞഅവസാനിപ്പിച്ചത് .വന്യമൃഗങ്ങളുടെ എണ്ണം കൂടിയാൽ വെടിവച്ചു കൊല്ലണമെന്ന് അദ്ദേഹം ആവർത്തിച്ച ആവശ്യപ്പെട്ടു .

You might also like

-