ഭരണ വിരുദ്ധ വികാരവും കാർഷിക പ്രശ്ങ്ങളും തോൽവിക്ക് കാരണം സി പി ഐ
നായർ ക്രൈസ്തവ വോട്ട് വിഹിതത്തിലും വലിയ കുറവ് ഉണ്ടായിട്ടുണ്ട്. സാമുദായിക ധ്രുവീകരണം തിരിച്ചറിയാനോ പരിഹരിക്കാനോ പാർട്ടിക്കും മുന്നണിക്കും കഴിഞ്ഞില്ലെന്നും വിലയിരുത്തലുണ്ട്. കർഷക പ്രക്ഷോപണങ്ങളിൽ സി പി ഐ യെ ഒറ്റക്ക് ആക്രമിച്ചു കുറ്റപ്പെടുത്തി.തെരെഞ്ഞെടുപ്പ് വേളയിൽ സി പി ഐ സ്ഥാനാർത്ഥികളെ തോൽപ്പിക്കണമെന്ന് ആവശ്യപ്പെട്ടു കർഷക സംഘടനകൾ രംഗത്തുവന്നിരിന്നു .
തിരുവനന്തപുരം|പാർലമെന്റ് തെരെഞ്ഞെടുപ്പിൽ സംസ്ഥാന സർക്കാരിനെതിരായ ഭരണ വിരുദ്ധ വികാരം പ്രതിപാലിച്ചെന്നു സി പി ഐ ഇടത് മുന്നണിയുടെ അടിസ്ഥാന വോട്ടുകളിൽ വലിയ ചോർച്ച ഉണ്ടായി . പരമ്പരാഗത ഈഴവ വോട്ടുകൾ നഷ്ടമായി. നായർ ക്രൈസ്തവ വോട്ട് വിഹിതത്തിലും വലിയ കുറവ് ഉണ്ടായിട്ടുണ്ട്. സാമുദായിക ധ്രുവീകരണം തിരിച്ചറിയാനോ പരിഹരിക്കാനോ പാർട്ടിക്കും മുന്നണിക്കും കഴിഞ്ഞില്ലെന്നും വിലയിരുത്തലുണ്ട്. കർഷക പ്രക്ഷോപണങ്ങളിൽ സി പി ഐ യെ ഒറ്റക്ക് ആക്രമിച്ചു കുറ്റപ്പെടുത്തി.തെരെഞ്ഞെടുപ്പ് വേളയിൽ സി പി ഐ സ്ഥാനാർത്ഥികളെ തോൽപ്പിക്കണമെന്ന് ആവശ്യപ്പെട്ടു കർഷക സംഘടനകൾ രംഗത്തുവന്നിരിന്നു . ഇത് തെരെഞ്ഞെടുപ്പ് സമയത്ത് ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്തതായിരുന്നു കൃഷി റവന്യൂ വകുപ്പ് മന്ത്രിമാരുടെ പ്രവർത്തനം പാർട്ടിക്ക് തിരിച്ചടിയായി . പാർട്ടി ജനങ്ങളിൽ നിന്നും അകന്നു എന്ന തോന്നൽ സാധാരണക്കാർക്കിടയിൽ വർദ്ധിച്ചതായും എക്സിക്യു്റ്റീവ് വിലയിരുത്തി .
മുഖ്യമന്ത്രിയുടെ ശൈലിയിൽ അടക്കം കടുത്ത വിമർശനം ജില്ലാ തല നേതൃയോഗങ്ങളിൽ ഉണ്ടായിരുന്നെങ്കിലും സംസ്ഥാന കൗൺസിലിൽ അവതരിപ്പിക്കുന്ന തെരെഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിൽ മുഖ്യമന്ത്രിയെ പരാമർശിക്കേണ്ടെന്നാണ് സിപിഐ എക്സിക്യൂട്ടീവ് തീരുമാനം. ഇന്നും നാളെയും സംസ്ഥാന കൗൺസിൽ യോഗം ചേരും.