“മണം ലഭിക്കുന്നില്ലെ “? സൂക്ഷിക്കണം കൊറോണ വൈറസുകൾ നിങ്ങളിൽ പ്രവേശിച്ചിട്ടുണ്ടോ ? എങ്ങനെ സ്വയം തിരിച്ചറിയാം
പെട്ടെന്നുള്ള ഗന്ധം അനുഭവിക്കാൻ കഴിയാതെവന്നാൽ കൊറോണ വൈറസിന്റെ "മറഞ്ഞിരിക്കുന്ന കാരിയർ" ആകാം,നിങ്ങൾ മറ്റ് ലക്ഷണങ്ങളൊന്നുമില്ലെങ്കിലും.
കൊറോണ വയറസ്സ് മന്ക്ഷനിൽ പ്രവേശിച്ചാൽ രോഗ ലക്ഷങ്ങൾ പ്രകടിപ്പിക്കാൻ ആരംഭിക്കുന്നത് ദിവസങ്ങൾക്ക് ശേഷമായിരിക്കും പിന്നീട് ശ്രവ പരിശോധന നടത്തി രോഗമുണ്ടോ എന്ന് സ്ഥികരിക്കുമ്പോഴേക്കും പ്രായമായ രോഗികൾ കൂടതൽ അവശരായിരിക്കും എന്നാൽ വൈദ്യശാസ്ത്രത്തിനു പ്രതീക്ഷ നൽകുന്ന ഒരു കണ്ടുപിടത്തം നടത്തിയതായി അവകാശപ്പെട്ടു ബ്രിട്ടീഷ് അസോസിയേഷന്‍ ഓഫി ഒട്ടോറിനോറിഗോളജി(Otorhinolaryngology) പ്രൊഫസര്‍ നിര്‍മ്മല്‍ കുമാറും ബ്രിട്ടീഷ് റൈനോളജിക്കല്‍ സൊസൈറ്റി പ്രൊഫസര്‍ പ്രസിഡന്റ് ക്രാരെ ഹോപ്കിന്‍സും മാണ് രംഗത്തെത്തിയിട്ടുള്ളത്
“പരിശോധന കൂടുതൽ വ്യാപകമായിട്ടുള്ള ദക്ഷിണ കൊറിയയിൽ, 30 ശതമാനം രോഗികൾക്ക് പോസിറ്റീവ് പരിശോധന നടത്തുന്ന രോഗികളിൽ അനോസ്മിയയുണ്ട്, അല്ലാത്തപക്ഷം നേരിയ കേസുകളിൽ അവരുടെ പ്രധാന ലക്ഷണമാണ്,” ബ്രിട്ടീഷ് റിനോളജിക്കൽ സൊസൈറ്റി പ്രൊഫസർ ക്ലെയർ ഹോപ്കിൻസ്, ബ്രിട്ടീഷ് പ്രസിഡന്റ് അസോസിയേഷൻ ഓഫ് ഒട്ടോറിനോളറിംഗോളജി, പ്രൊഫസർ നിർമ്മൽ കുമാർ,.
രോഗികള്‍ പോലും അറിയാതെ അവര്‍ക്കുള്ളില്‍ ഒളിച്ചിരിക്കുന്ന കൊറോണ വൈറസിനെ തിരിച്ചറിയാന്‍ ഒരു ലക്ഷണം കൂടി കണ്ടെത്തിയിരിക്കുകയാണ് യു.കെയിലെ ഗവേഷകര്‍.രോഗലക്ഷണങ്ങള്‍ കാണിക്കാത്തവരാണ് കൊറോണ വൈറസ് കൂടുതല്‍ പേരിലേക്ക് പകര്‍ത്താന്‍ കൂടുതല്‍ സാധ്യത. പ്രത്യേകിച്ച് മുന്‍കരുതലുകളോ ക്വാറന്റെയ്ന്‍ നടപടികളോ ചികിത്സയോ തേടാത്ത ഇവര്‍ സ്വാഭാവികമായി സമൂഹത്തില്‍ ഇടപെടുന്നതോടെ രോഗവ്യാപനം കൂടി സംഭവിക്കുകയാണ്. ഒളിച്ചിരിക്കുന്ന രോഗവും പേറി നടക്കുന്ന രോഗികളുടെ എണ്ണം പല പ്രദേശങ്ങളിലും കോവിഡ് 19 ബാധിച്ച രോഗികളുടെ 17 ശതമാനം മുതല്‍ അമ്പത് ശതമാനം വരെയാണെന്നത് കാര്യങ്ങളുടെ സങ്കീര്‍ണ്ണത വര്‍ധിപ്പിക്കുന്നു.
ഇത്തരത്തില്‍ ഒളിച്ചിരിക്കുന്ന കൊറോണ വൈറസിനെ തിരിച്ചറിയാനുള്ള മാര്‍ഗ്ഗമാണ് യു.കെയില്‍ നിന്നുള്ള ഗവേഷകര്‍ മുന്നോട്ടുവെച്ചിരിക്കുന്നത്. നിങ്ങള്‍ക്ക് പൊടുന്നനെ മണം അറിയാനോ രുചി മനസിലാക്കാനോ ഉള്ള ശേഷി നഷ്ടപ്പെട്ടാല്‍ ശ്രദ്ധിക്കണമെന്നാണ് ഇവരുടെ മുന്നറിയിപ്പ്. ഹൈപ്പോസ്മിയ എന്ന് വിളിക്കുന്ന ഈ ശാരീരിക അവസ്ഥക്ക് കാരണക്കാരനാകുന്നത് കൊറോണ വൈറസാണെന്നാണ് ഗവേഷകര്‍ തിരിച്ചറിഞ്ഞിരിക്കുന്നത്.
“പെട്ടന്ന്ഗന്ധം അനുഭവിക്കാൻ കഴിയാതെവന്നാൽ കൊറോണ വൈറസിന്റെ “മറഞ്ഞിരിക്കുന്ന കാരിയർ” ആകാം,നിങ്ങൾ മറ്റ് ലക്ഷണങ്ങളൊന്നുമില്ലെങ്കിലും”
ദക്ഷിണകൊറിയയില്‍ കോവിഡ് 19 സ്ഥിരീകരിച്ച 30 ശതമാനം പേരിലും ഈ ലക്ഷണം കണ്ടിരുന്നു. ഇവരില്‍ ഭൂരിഭാഗത്തിനും കാര്യമായ മറ്റു ലക്ഷണങ്ങളില്ലായിരുന്നുവെന്നതും ശ്രദ്ധേയമാണ്. മണവും രുചിയും നഷ്ടപ്പെട്ട കോവിഡ് 19 സ്ഥിരീകരിച്ച രോഗികളില്‍ പലര്‍ക്കും പനി, ജലദോഷം, ചുമ, ശരീരവേദന, ശ്വാസംമുട്ടല്‍ തുടങ്ങിയ ലക്ഷണങ്ങളൊന്നും തന്നെ കാണിച്ചിരുന്നില്ല. കൊറോണ വൈറസ് വലിയ തോതില്‍ പടര്‍ന്നു പിടിച്ച ഇറാനിലും ഇത്തരം അനോസ്മിയ കേസുകള്‍ കോവിഡ് 19 രോഗികള്‍ക്കിടയില്‍ കൂടിയത് ശ്രദ്ധയില്‍ പെട്ടിരുന്നു.
കൊറോണ ശരീരത്തിലെത്തിയാല്‍, ആദ്യ ദിവസം മുതലുള്ള ലക്ഷണങ്ങള്‍ അറിയാം
യുവജനങ്ങളിലാണ് ഇത്തരത്തില്‍ മണവും രുചിയും നഷ്ടമാകുന്നതും കോവിഡ് 19ന്റെ മറ്റു ലക്ഷണങ്ങള്‍ കാണിക്കാത്തതും. അതുകൊണ്ടുതന്ന മണവും രുചിയും പൊടുന്നനെ നഷ്ടമായാല്‍ കുറഞ്ഞത് ഏഴ് ദിവസമെങ്കിലും സ്വയം നിരീക്ഷണത്തില്‍ കഴിയാന്‍ സന്നദ്ധരാവുകയാണ് വേണ്ടതെന്നും ഇതാണ് രോഗവ്യാപനം തടയാനുള്ള ഫലപ്രദമായ മാര്‍ഗ്ഗമെന്നും പ്രൊഫസര്‍ നിര്‍മ്മല്‍ കുമാര്‍ പറഞ്ഞു