കോവിഡ് ബാധിച്ച് 37,780 മരിച്ചു വിവിധ രാജ്യങ്ങളിലായി 784,381 പേർക്ക്
വയറസ്സ് പൊട്ടിപ്പുറപ്പെട്ട ചൈനയേക്കാൾ കൂടുതൽ ആളുകൾ മരിച്ചത് ഇറ്റലിയിലാണ് ചൈനയിൽ ഇതുവരെ 3,304 കോവിഡ് ബാധിച്ചു മരിച്ചു . ഇറ്റലിയിൽ മരണസംഖ്യ ലോകത്തെ അകെ ഞെട്ടിച്ചു കൊണ്ട് മുന്നേറുകയാണ് .കഴിഞ്ഞ 24 മണിക്കൂറുകൾക്കിടയിൽ 812 പേരാണ് ഇറ്റലിയിൽ കോരണ ബാധിച്ചു മരിച്ചത്
ലോകമ്പാടും കോവിഡ് ബാധിച്ച് 37,780 മരിച്ചു വിവിധ രാജ്യങ്ങളിലായി 784,381 പേർക്ക് കോവിഡ് 19 സ്ഥികരിച്ചിട്ടുണ്ട് കരണ വയറസ്സ് പൊട്ടിപ്പുറപ്പെട്ട ചൈനയേക്കാൾ കൂടുതൽ ആളുകൾ മരിച്ചത് ഇറ്റലിയിലാണ് ചൈനയിൽ ഇതുവരെ 3,304 കോവിഡ് ബാധിച്ചു മരിച്ചു . ഇറ്റലിയിൽ മരണസംഖ്യ ലോകത്തെ അകെ ഞെട്ടിച്ചു കൊണ്ട് മുന്നേറുകയാണ് .കഴിഞ്ഞ 24 മണിക്കൂറുകൾക്കിടയിൽ 812 പേരാണ് ഇറ്റലിയിൽ കോരണ ബാധിച്ചു മരിച്ചത് .ഇറ്റലിയിൽ ഇതുവരെ 11,591 കോവിഡ് ബാധിച്ചു മരിക്കുകയുണ്ടായി .
ഇറ്റലികഴിഞ്ഞാൽ സ്പൈനിലാണ് കോവിഡ് കൂടതൽ പേരിൽ മരണത്തിന് ഇടയാക്കിയിട്ടുള്ളത് 7,716 പേരാണ് കോവിഡ് ബാധിച്ചു മരിച്ചത്.ഇന്നലെ മാത്രം സ്പെയ്നിൽ 913 പേര് മരിച്ചു സ്പെയിനിൽ പുതിയ രോഗബാധിതരുടെ എണ്ണത്തിൽ നേരിയ കുറവുണ്ട്. ഇന്റൻസീവ് കെയർ യൂണിറ്റ് ലഭ്യമാക്കുകയാണ് സ്പെയിനിലെ ഏറ്റവും പ്രധാന വെല്ലുവിളിയെന്ന് അധികൃതർ പറയുന്നു. യൂറോപ്പ് അപകടത്തിലാണെന്ന് പറഞ്ഞ സ്പെയിൻ പ്രധാനമന്ത്രി പെഡ്രോ സാഞ്ചേഴ്സ് യൂറോപ്യൻ യൂണിയൻ രൂപീകരിക്കപ്പെട്ടതിന് ശേഷമുണ്ടാകുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് ഇപ്പോഴത്തേതെന്ന് വ്യക്തമാക്കി. ആ വെല്ലുവിളി ഏറ്റെടുക്കാൻ 27 രാജ്യങ്ങളുടെ കൂട്ടായ്മ തയാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു
കൊറോണ വൈറസ് പടരുന്നതിനിടയിലും അമേരിക്ക വീണ്ടും തുറക്കണമെന്ന മുൻനിലപാടിൽ നിന്ന് പൂർണമായി പിന്നാക്കം പോയിരിക്കുകയാണ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. നിയന്ത്രണങ്ങൾ ഏപ്രിൽ 30 വരെ തുടരാൻ തീരുമാനിച്ചതായി ട്രംപ് അറിയിച്ചു. 15 ദിവസത്തേക്ക് പ്രഖ്യാപിച്ച നിയന്ത്രണങ്ങൾ ഇന്ന് അവസാനിക്കാനിരിക്കെയാണ് പുതിയ പ്രഖ്യാപനം.
അഞ്ച് മിനിറ്റിനുള്ളിൽ കൊവിഡ് പരിശോധന നടത്താൻ കഴിയുന്ന റാപ്പിഡ് ടെസ്റ്റിന് രാജ്യത്താകെ അനുമതി നൽകി. കൊവിഡ് പ്രതിരോധ മരുന്ന് പരീക്ഷണാർത്ഥം 1100 രോഗികൾക്ക് നൽകിയതായും ട്രംപ് അറിയിച്ചു. എത്രയും മെച്ചപ്പെട്ട രീതിയിൽ നിയന്ത്രണങ്ങൾ പാലിക്കുന്നുവോ അത്രയും വേഗത്തിൽ ഈ ആപത്ത് വിട്ടൊഴിയുമെന്നും ട്രംപ് പറഞ്ഞു