കോവിഡ് 19;മരിച്ചവരുടെ എണ്ണം 24000 കടന്നു
ഇറ്റലിയില്‍ 8215 പേരാണ് ഇതുവരെ മരിച്ചത്. ഈ കണക്ക് ചൈനയുടേതിനേക്കാള്‍ ഇരട്ടിയിലധികമാണ്. 80000ത്തിലധികം പേര്‍ക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു. ഇന്നലെ മാത്രം ഇറ്റലിയില്‍ മരിച്ചത് 712 പേരാണ്
കോവിഡ് 19 ലോകത്താകെ പടര്‍ന്നുപിടിക്കുകയാണ്. ലോകത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 24000 കടന്നു. അഞ്ച് ലക്ഷത്തിലേറെ ആളുകള്‍ക്കാണ് രോഗം ബാധിച്ചത്. ഇറ്റലിയിലും സ്പെയിനിലും 700-ലേറെ ആളുകളാണ് ഇന്നലെ മാത്രം മരിച്ചത്.രോഗബാധിതരുടെ എണ്ണത്തില്‍ അമേരിക്ക ചൈനയെ മറികടന്നു. 83671 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഒരു ദിവസം കൊണ്ട് 15640 പേര്‍ക്ക് രോഗം ബാധിച്ചു.1209 പേരാണ് ഇതുവരെ അമേരിക്കയില്‍ മരിച്ചത്.
മരണങ്ങള്‍ ഏറ്റവും കൂടുതല്‍ ഉണ്ടായിരിക്കുന്നത് ഇറ്റലിയിലാണ്. ഇറ്റലിയില്‍ 8215 പേരാണ് ഇതുവരെ മരിച്ചത്. ഈ കണക്ക് ചൈനയുടേതിനേക്കാള്‍ ഇരട്ടിയിലധികമാണ്. 80000ത്തിലധികം പേര്‍ക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു. ഇന്നലെ മാത്രം ഇറ്റലിയില്‍ മരിച്ചത് 712 പേരാണ്.ഇറ്റലിയുടെ അതേ പാതയിലേക്ക് തന്നെയാണ് സ്പെയിനിന്റെ യാത്രയെന്ന് നിസംശയം പറയാം. ഏറ്റവും പുതിയതായി ഉപപ്രധാനമന്ത്രി കാർമൻ കാൽവോയ്ക്ക് രോഗം സ്ഥിരീകരിച്ചു.
24 മണിക്കൂറിനുള്ളില്‍ 718 പേരാണ് സ്പെയ്നില്‍ മരണത്തിന് കീഴടങ്ങിയത്. ഇതോടെ സ്പെയ്നിലെ മരണസംഖ്യ 4365 ആയി 58000ത്തോളം പേര്‍ക്കാണ് സ്പെയ്നില്‍ ഇതുവരെ രോഗം ബാധിച്ചത്. രോഗബാധ സംശയിക്കുന്നവരെയെല്ലാം കണ്ടെത്തണമെന്ന് ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ പറഞ്ഞു. വൈറസ് വ്യാപനം തടയാൻ ദരിദ്ര രാഷ്ട്രങ്ങളെ സഹായിക്കാനായി 200 കോടി ഡോളർ സമാഹരിക്കാനുള്ള പദ്ധതിക്ക് ഐക്യരാഷ്ട്രസഭ തുടക്കമിട്ടു