രാജ്യത്ത് ഇന്ന് 30,948 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
403 പേര്‍ക്ക് കൂടി ജീവന്‍ നഷ്ടപ്പെട്ടു
രാജ്യത്ത് കൊവിഡ് കേസുകളില്‍ നേരിയ കുറവ് റിപ്പോര്‍ട്ട് ചെയ്തു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം രാജ്യത്ത് ഇന്ന് 30,948 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
403 പേര്‍ക്ക് കൂടി ജീവന്‍ നഷ്ടപ്പെട്ടു.കഴിഞ്ഞ ദിവസം 38,487 പേര്‍ രോഗമുക്തി നേടിയതോടെ രാജ്യത്തെ രോഗമുക്തി നിരക്ക് 97.57 ശതമാനമായി. 152 ദിവസത്തിനിടെ ഏറ്റവും കുറവ് ആക്റ്റീവ് കേസുകളാണ് നിലവിലുള്ളത്.3,53,398 പേരാണ് നിലവില്‍ രാജ്യത്ത് ചികിത്സയില്‍ തുടരുന്നത്.
കൂടാതെ സംസ്ഥാനത്ത് ടി പി ആര്‍ ഉയരുന്ന സാഹചര്യത്തില്‍ അടുത്തയാഴ്ച മുതല്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ കടുപ്പിച്ചേക്കും. സംസ്ഥാനത്ത് ഇന്നലെ ടി പി ആര്‍ 17.73 ശതമാനമായി ഉയര്‍ന്നിരുന്നു. 87 ദിവസങ്ങള്‍ക്ക് ശേഷം ആദ്യമായാണ് ടി പി ആര്‍ ഇത്രയും ഉയരുന്നത്. ഇത് ആശങ്കയോടെയാണ് സര്‍ക്കാര്‍ നോക്കിക്കാണുന്നത്. നാളെ നടക്കുന്ന അവലോകന യോഗത്തില്‍ കൊവിഡ് നിയന്ത്രണങ്ങളിലെ മാറ്റം സംബന്ധിച്ച് ആലോചന നടക്കും.