രാജ്യത്ത് 24 മണിക്കൂറിനിടെ 1,32,364 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.

2713 പേര്‍ മരിച്ചു. രണ്ട് ലക്ഷത്തിലധികം പേര്‍ കഴിഞ്ഞ ദിവസം രോഗമുക്തി നേടി.

0

രാജ്യത്ത് പ്രതിദിന കൊവിഡ് രോഗബാധിതരും മരണനിരക്കും കുറയുന്നത് തുടരുന്നു. തുടര്‍ച്ചയായ നാലാം ദിവസവും പ്രതിദിന രോഗികള്‍ ഒന്നര ലക്ഷത്തിന് താഴെയായി. 24 മണിക്കൂറിനിടെ 1,32,364 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 2713 പേര്‍ മരിച്ചു. രണ്ട് ലക്ഷത്തിലധികം പേര്‍ കഴിഞ്ഞ ദിവസം രോഗമുക്തി നേടി. 16.35 ലക്ഷം പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.

ദക്ഷിണേന്ത്യയിലെ മൂന്ന് സംസ്ഥാനങ്ങളിലാണ് പ്രതിദിന രോഗികള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്നത്. ബി.1.617.2 എന്ന ഡല്‍റ്റ വകഭേദമാണ് രാജ്യത്ത് രണ്ടാമത്തെ വ്യാപനത്തിന് കാരണമായതെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ വ്യക്തമാക്കി. ലോകത്ത് ആദ്യം കണ്ടെത്തിയ ആല്‍ഫ വകഭേദത്തേക്കാള്‍ 50 ശതമാനം വ്യാപന സാധ്യത കൂടുതലാണ് കാപ്പ, ഡല്‍റ്റ എന്നീ വകഭേദത്തിനെന്ന് എന്‍സിഡിസി യുടെ പഠനങ്ങളില്‍ പറയുന്നു. മൂന്നാം തരംഗത്തിന് മുന്നറിയിപ്പ് ഉള്ള സാഹചര്യത്തില്‍ പല സംസ്ഥാനങ്ങളും നേരിടാനുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ചു. ജാഗ്രത പാലിക്കണമെന്ന് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ മുന്നറിയിപ്പു നല്‍കി.

You might also like

-