ഏപ്രില്‍ 21 മുതല്‍ കോട്ടയം ജില്ലയില്‍ എല്ലാ സര്‍ക്കാര്‍ ഓഫീസുകളും തുറന്ന് പ്രവര്‍ത്തിക്കും
മരണം, വിവാഹം പോലുള്ള ചടങ്ങുകളില്‍ പരമാവധി 20 ആളുകള്‍ക്ക് പങ്കെടുക്കാനും അനുമതി നല്‍കിയിട്ടുണ്ട്.
കോട്ടയം: സംസ്ഥാനത്ത് ലോക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ കോട്ടയം ജില്ലയില്‍ ഏപ്രില്‍ 21 മുതല്‍ എല്ലാ സര്‍ക്കാര്‍ ഓഫീസുകളും തുറന്ന് പ്രവര്‍ത്തിക്കും. കാറിലും ഓട്ടോറിക്ഷയിലും ഡ്രൈവറെ കൂടാതെ രണ്ടു പേര്‍ക്ക് യാത്ര ചെയ്യാം. രാവിലെ 7 മുതല്‍ വൈകുന്നേരം ഏഴ് വരെ ഹോട്ടലുകള്‍ പ്രവര്‍ത്തിക്കും. തുണിക്കടകള്‍ രാവിലെ 9 മുതല്‍ 6 വരെ പ്രവര്‍ത്തിക്കും. എന്നാല്‍ യാത്ര ജില്ലയില്‍ പരിമിതപ്പെടുത്തണം. കെഎസ്‌ആര്‍ടിസി യാത്രകളെപ്പറ്റി ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കും. പൊതുപരിപാടികളില്‍ നിരോധനം തുടരും. മരണം, വിവാഹം പോലുള്ള ചടങ്ങുകളില്‍ പരമാവധി 20 ആളുകള്‍ക്ക് പങ്കെടുക്കാനും അനുമതി നല്‍കിയിട്ടുണ്ട്.