സംസ്ഥാനത്ത് ഇന്ന് ഒരാൾക്ക് മാത്രം കോവിഡ്

ഏഴുപേരുടെ ഫലം ഇന്ന്​ നെഗറ്റീവായി. അഞ്ചുപേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു.

0

സംസ്ഥാനത്ത് ഇന്ന് ഒരാൾക്ക് മാത്രം കോവിഡ്, കണ്ണൂര്‍ ജില്ലയില്‍നിന്നുള്ള ഇയാള്‍ക്ക് സമ്പര്‍ക്കം മൂലമാണ് വൈറസ് ബാധ ഉണ്ടായത്.ഏഴുപേരുടെ ഫലം ഇന്ന്​ നെഗറ്റീവായി. അഞ്ചുപേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു.കാ​സ​ര്‍​ഗോ​ഡ് നി​ന്ന് നാ​ല് പേ​രും കോ​ഴി​ക്കോ​ട്ട് നി​ന്ന് ര​ണ്ടു പേ​രും കൊ​ല്ല​ത്ത് ഒ​രാ​ളു​മാ​ണ് രോ​ഗ​വി​മു​ക്തി നേ​ടി​യ​ത്.ഇതുവരെ സംസ്ഥാനത്ത് 387 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അതില്‍ 167 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്.സംസ്ഥാനത്ത് ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നത് 97464 പേരാണ്. ഇതില്‍ 96942 പേര്‍ വീടുകളിലാണ്. 522 പേര്‍ ആശുപത്രികളിലുമാണ്. ഇന്നുമാത്രം 86 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 16475 സാമ്ബിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.രോഗബാധയുണ്ടായ 387 പേരില്‍ 264 പേര്‍ വിദേശത്ത് നിന്നും സംസ്ഥാനത്തിന് പുറത്തുനിന്നും വന്നവരാണ്. എട്ടുപേര്‍ വിദേശകളാണ്. സമ്ബര്‍ക്കം മൂലം രോഗമുണ്ടായത് 114 പേര്‍ക്ക്.

You might also like

-