സംസ്ഥാനത്ത് ഇന്ന് 2 പേര്‍ക്ക് കോവിഡ് 19
ഇന്നത്തെ പോസിറ്റീവ് കേസുകളിൽ ഒന്ന് വയനാടാണ്
സംസ്ഥാനത്ത് ഇന്ന് 2 പേര്‍ക്ക് കോവിഡ് 19.എട്ട് പേരുടെ ഫലം നെഗറ്റീവ് ആയി.ഇന്നത്തെ പോസിറ്റീവ് കേസുകളിൽ ഒന്ന് വയനാടാണ്. ഒരു മാസമായി കൊവിഡ് രോഗം സ്ഥിരീകരിക്കാത്ത ജില്ലയാണ്. അതിനാൽ വയനാടിനെ ഗ്രീൻ സോണിൽ നിന്ന് ഓറഞ്ച് സോണിലേക്ക് മാറ്റേണ്ടി വരും.വൈറസ് സ്ഥിരീകരിച്ച മറ്റൊരാൾ കണ്ണൂരിൽ. 499 പേർക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു.
6 പേര് ഇപ്പോള്‍ ചികിത്സയിലാണ്. 21894 പേരാണ് നിരീക്ഷണത്തിലുള്ളത്. 21494 പേര് വീടുകളിലും 410 പേര് ആശുപത്രികളിലുമാണ്. 80 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇതുവരെ 31183 സാമ്ബിളുകള്‍ പരിശോധിച്ചു. 30358 എണ്ണത്തില്‍ രോഗബാധയില്ല.