സംസ്ഥാനത്ത് ഇന്ന് 11 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
ഇന്ന് സംസ്ഥാനത്ത് രോഗം ഭേദമായത് ഒരാൾക്ക് മാത്രം
കേരളത്തിൽ 11 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചുവെന്ന് മുഖ്യമന്ത്രി. കണ്ണൂർ 7 പേർക്കും,കോഴിക്കോട് 2 പേർക്കും, കോട്ടയം മലപ്പുറം ജില്ലകളിൽ ഓരോ കേസ് വീതമാണ് പുതുതായി സ്ഥിരീകരിച്ചത്.ഇന്ന് സംസ്ഥാനത്ത് രോഗം ഭേദമായത് ഒരാൾക്ക് മാത്രം. പാലക്കാട് സ്വദേശിയാണ് രോഗമുക്തനായത്. ഇത്വരെ 437 പേർക്കാണ് രോഗം ബാധിച്ചത്.
ഇന്ന് മാത്രം 95 പേര്‍ ആശുപത്രിയില്‍ ആയി. ഇന്ന് രോഗം ബാധിച്ചവരില്‍ മൂന്ന് പേര്‍ക്ക് വൈറസ് ബാധ സമ്ബര്‍ക്കം വഴിയാണ്.
വിദേശത്തു നിന്നും വന്നത് 5 പേരാണെന്നും മുഖ്യമന്ത്രി പറഞ്ഞു.നിരീക്ഷണത്തില്‍ കഴിയുന്നവര്‍ 29150 പേരുണ്ട്. വീടുകളില്‍ 28804 പേരും ആശുപത്രികളില്‍ 346 പേരും ഉണ്ട്.
കേരളത്തില്‍ ഏറ്റവും കൂടുതല്‍ രോഗികളുള്ള കണ്ണൂരില്‍ നിയന്ത്രണം കര്‍ശനമാക്കി. പൊലീസ് പരിശോന്‍ ശക്തമാക്കി. ഇത് ഫലം കണ്ടു. വാഹനങ്ങളുടെ എണ്ണത്തില്‍ കുറവുണ്ടായി.ഹോട്സ്പോട്ടായ തദ്ദേശ സ്ഥാപനങ്ങള്‍ സീല്‍ ചെയ്തു. നിയന്ത്രണം ലംഘിച്ച് നിരത്തിലിറങ്ങിയതിന് 437 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 347 വാഹനങ്ങള്‍ പിടിച്ചെടുത്തു. ജില്ലയിലെ തീവ്രത കണക്കിലെടുത്ത് എല്ലാവരും പരമാവധി വീടുകളില്‍ കഴിയണം. അവശ്യ വസ്തുക്കള്‍ ഹോം ഡെലിവറിയായി എത്തിക്കുന്ന രീതി ജില്ല മുഴുവന്‍ വ്യാപിപ്പിക്കും.