സംസ്ഥാനത്ത് ഇന്ന് 11 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
കണ്ണൂരില്‍ ഏഴ്, കോഴിക്കോട്-2, കോട്ടയം, മലപ്പുറം ജില്ലകളില്‍ എന്നിവിടങ്ങളില്‍ ഓരോ പേര്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്.
തിരുവനതപുരം :സംസ്ഥാനത്ത് ഇന്ന് 11 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കണ്ണൂരില്‍ ഏഴ്, കോഴിക്കോട്-2, കോട്ടയം, മലപ്പുറം ജില്ലകളില്‍ എന്നിവിടങ്ങളില്‍ ഓരോ പേര്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. പാലക്കാട് ജില്ലയിലെ ഒരാള്‍ ഇന്ന് കോവിഡ് രോഗമുക്തമായതായും മുഖ്യമന്ത്രി അറിയിച്ചു. 127 പേരാണ് നിലവില്‍ കേരളത്തില്‍ ചികിത്സയിലുള്ളത്.ഇന്നത്തെ പുതിയ കോവിഡ് രോഗികളുടെ സ്ഥിരീകരണത്തോടെ കണ്ണൂര്‍ ജില്ല ഏറ്റവും കൂടുതല്‍ കോവിഡ് രോഗികളുള്ള ജില്ലയായി മാറി. 29150 പേരാണ് നിലവില്‍ കേരളത്തില്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 28804 വീടുകളിലും 346 ആശുപത്രികളിലുള്ളമാണ് നിരീക്ഷണത്തിലുള്ളത്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി: ജീവനക്കാർ വലിയ തോതിൽ സംഭാവന നൽകുന്നു. ജീവനക്കാരുടെ ഉദാരമായ സഹകരണം പ്രതിക്ഷിക്കുന്നെന്നും മുഖ്യമന്ത്രി. ശമ്പളത്തിന്റെ ഒരു ഭാഗം താത്കാലികമായി മാറ്റി വയ്ക്കും. മൊത്തം ഒരു മാസത്തെ ശമ്പളം. മാസത്തിൽ 6 ദിവസത്തെ ശമ്പളം വീതം 5 മാസം. 20000 രൂപയിൽ താഴെ ശമ്പമുള്ള വരെ ഒഴിവാക്കും.പൊതു മേഖല അർധ സർക്കാർ സർവകലാശാല, സർക്കാർ ഗ്രാൻഡോടെ പ്രവർതിക്കുന്നവ എന്നിവയ്ക്ക് ബാധകം. ആശാ വർക്കമാർക്ക് നിബന്ധനകൾ നോക്കാതെ ഓണറേറിയവും അധിക ഇൻസെന്റീവായി 1000 രൂപ. 26475 ആശാ വർക്കമാർക്ക് 1000 രൂപ അധിക ഇൻസന്റീവ്.