ട്രംപിന്റെ നാഷനല്‍ സെക്യൂരിറ്റി അഡ്വൈസര്‍ക്ക് കോവിഡ്
അമേരിക്കയിലെ ഏറ്റവും ഉയര്‍ന്ന റാങ്കിലുള്ള ഒഫിഷ്യലിന് ആദ്യമായാണ് രോഗം സ്ഥിരീകരിക്കുന്നത്.
വാഷിങ്ടന്‍ : പ്രസിഡന്റ് ട്രംപിന്റെ നാഷനല്‍ സെക്യൂരിറ്റി അഡ്വൈസര്‍ റോബര്‍ട്ട് ഒബ്രയാനും കൊറോണ വൈറസ് സ്ഥിരീകരിച്ചു. അമേരിക്കയിലെ ഏറ്റവും ഉയര്‍ന്ന റാങ്കിലുള്ള ഒഫിഷ്യലിന് ആദ്യമായാണ് രോഗം സ്ഥിരീകരിക്കുന്നത്.രോഗത്തിന്റെ ചില ലക്ഷണങ്ങള്‍ റോബര്‍ട്ടില്‍ കണ്ടു തുടങ്ങിയതിനെ തുടര്‍ന്നു സ്വയം ഐസൊലേറ്റ് ചെയ്തു സുരക്ഷിതമായ സ്ഥലത്തിരുന്നാണ് ജോലി ചെയ്യുന്നതെന്നു വൈറ്റ് ഹൗസ് വെളിപ്പെടുത്തി. പ്രസിഡന്റിനോ, വൈസ് പ്രസിഡന്റിനോ ഇതു സംബന്ധിച്ചു യാതൊരു പ്രശ്‌നങ്ങളും ഇല്ലെന്നും, നാഷനല്‍ സെക്യൂരിറ്റി കൗണ്‍സില്‍ ജോലികള്‍ യാതൊരു തടസുമില്ലാതെ നടക്കുമെന്നും അധികൃതര്‍ അറിയിച്ചു.
പ്രസിഡന്റും വൈസ് പ്രസിഡന്റുമായി ബന്ധപ്പെടുന്ന വൈറ്റ് ഹൗസ് സീനിയര്‍ സ്റ്റാഫ് എല്ലാവരും ദിവസവും വൈറസ് ടെസ്റ്റിനു വിധേയമാകേണ്ടതുണ്ട്. അമേരിക്കയില്‍ ആരും തന്നെ കൊറോണ വൈറസില്‍ നിന്നും വിമുക്തരല്ല എന്നാണ് ഈ സംഭവം ചൂണ്ടികാണിക്കുന്നത്.