വയനാട്ടിൽ വീണ്ടും കോവിഡ് സ്ഥിതീകരിച്ചു
വയനാട് ജില്ലയെ ഓറഞ്ച് സോണിലേക്ക് മാറ്റി
ഇന്ന് ഒരാള്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ വയനാട് ജില്ലയെ ഓറഞ്ച് സോണിലേക്ക് മാറ്റി. ആലപ്പുഴ, എറണാകുളം, തൃശൂര്‍ ജില്ലകളെ ഗ്രീന്‍ സോണിലേക്ക് മാറ്റിയതായും മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. തുടര്‍ച്ചയായ 21 ദിവസം പുതിയ കോവിഡ് റിപ്പോര്‍ട്ട് ചെയ്യാത്ത ജില്ലകളെയാണ് ഗ്രീന്‍ സോണിലേക്ക് മാറ്റുന്നത്.വയനാട്ടില്‍ 32 ദിവസങ്ങള്‍ക്ക് ശേഷമാണ് ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിക്കുന്നത്. വയനാട് അടക്കം ഒമ്ബത് ജില്ലകളാണ് ഓറഞ്ച് സോണിലുള്ളത്.