കോവിഡ് ബാധ കൂടുതല്‍ സ്ഥിരീകരിച്ചത് യുവജനങ്ങളിലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം
രോഗം സ്ഥിരീകരിച്ച 42 ശതമാനവും 21നും 40നും ഇടയില്‍ പ്രായമുള്ളവരാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം.
ന്യൂഡല്‍ഹി: രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് ബാധ സ്ഥിരീകരിച്ചത് യുവജനങ്ങളിലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. രോഗം സ്ഥിരീകരിച്ച 42 ശതമാനവും 21നും 40നും ഇടയില്‍ പ്രായമുള്ളവരാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം.രോഗം ബാധിച്ച ഒമ്ബതു ശതമാനം പേര്‍ 20 വയസില്‍ താഴെയുള്ളവരാണ്. 33 ശതമാനം 41നും 60നും ഇടയില്‍ പ്രായമുള്ളവരാണ്. 17 ശതമാനം ആളുകള്‍ 60 വയസിന് മുകളിലുള്ളവരാണെന്നും വാര്‍ത്ത സമ്മേളനത്തില്‍ അദ്ദേഹം അറിയിച്ചു.കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്‍െറ കണക്കുപ്രകാരം 2902 പേര്‍ക്കാണ് രാജ്യത്ത് രോഗബാധ സ്ഥിരീകരിച്ചത്. ശനിയാഴ്ച 601 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.