കോവിഡ് 19: സംസ്ഥാനത്ത് 1116 പേര്‍ നിരീക്ഷണത്തില്‍; രോഗം സ്ഥികരിച്ചവരുടെ എണ്ണം 14 ആയി ആറ് രോഗികളുടെയും നില തൃപ്തികരം; കെ കെ ശൈലജ ടീച്ചര്‍.

രണ്ടുപേര്‍ക്ക് കൂടി പുതുതായി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ, ഇന്നുമാത്രം രോഗം ബാധിച്ചവരുടെ എണ്ണം എട്ടായി.

0

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടുപേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെ കെ ശൈലജ. ഇതോടെ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 14 ആയി.
ഇറ്റലിയില്‍ നിന്ന് കൊച്ചിയിലെത്തി രോഗം സ്ഥിരീകരിച്ച മൂന്നുവയസുളള കുട്ടിയുടെ മാതാപിതാക്കള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് കെ കെ ശൈലജ മാധ്യമങ്ങളോട് പറഞ്ഞു.നിലവില്‍ രോഗബാധയെ തുടര്‍ന്ന് ചികിത്സയിലുളള എല്ലാവരുടെയും നില തൃപ്തികരമാണ്. ഇതില്‍ 96 ഉം 85 ഉം വയസ്സ് പ്രായമുളളവര്‍ക്ക് പ്രായത്തിന്റേതായ പ്രശ്നങ്ങളുണ്ട്. ഇതൊടൊപ്പമാണ് ഇവര്‍ക്ക് വൈറസ് ബാധ ഉണ്ടായത്. ഇവര്‍ ഇപ്പോള്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ഇവരുടെ ജീവന്‍ നിലനിര്‍ത്തുന്നതിന് വേണ്ടി ആരോഗ്യവിഭാഗം കിണഞ്ഞു പരിശ്രമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

രണ്ടുപേര്‍ക്ക് കൂടി പുതുതായി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ, ഇന്നുമാത്രം രോഗം ബാധിച്ചവരുടെ എണ്ണം എട്ടായി. രാവിലെ ആറുപേരില്‍ കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു.

ഇറ്റലിയില്‍ നിന്ന് വന്നവരുമായി ഇടപഴകിയവരെ പൂര്‍ണമായി കണ്ടെത്താന്‍ സാധിച്ചാല്‍ ആദ്യഘട്ട ദൗത്യം വിജയകരമായി പൂര്‍ത്തിയായി എന്ന്് പറയാന്‍ സാധിക്കുമെന്ന് കെ കെ ശൈലജ പറഞ്ഞു. ഇതിന് വേണ്ടിയുളള പരിശ്രമാണ് നടന്നുവരുന്നതെന്നും അവര്‍ പറഞ്ഞു. രണ്ടു ദിവസത്തിനുളളില്‍ മുഴുവന്‍ പേരെയും കണ്ടെത്താനുളള ശ്രമമാണ് നടന്നുവരുന്നതെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് 1495 പേര്‍ നിരീക്ഷണത്തിലാണെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. ഇതില്‍ 259 പേര്‍ ആശുപത്രിയിലാണ്. കൊറോണ വൈറസ് പരിശോധനയുമായി ബന്ധപ്പെട്ട് അയച്ച 980 സാമ്പിളുകളില്‍ 815 എണ്ണവും നെഗറ്റീവാണെന്നും മന്ത്രി പറഞ്ഞു. പ്രൊഫെഷൽ കോളേജ്ജുകള്ൾക് അവധി നൽകിയിട്ടുണ്ടെങ്കിലും മെഡിക്കൽ വിദ്യാഭ്യാസരംഗത്തിന് അവധി ഇല്ല

കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുളള നിര്‍ദേശങ്ങള്‍ പാലിക്കാത്തവര്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

You might also like

-