പരിശോധനകിറ്റ് തീർന്നു കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ കോവിഡ് 19 നിരീക്ഷണത്തിലുള്ളവരുടെ സാമ്പിള്‍ ശേഖരണം മുടങ്ങി
കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ഇന്നലെ ഉച്ചയോടെയാണ് സാമ്പിള്‍ ശേഖരിക്കുന്നത് നിര്‍ത്തിയത്. സാമ്പിള്‍ ശേഖരിക്കുന്നതിനുള്ള മെഡിക്കല്‍ കിറ്റ് ഇന്നലെ ഉച്ചയോടെ തീര്‍ന്നു
കാസര്‍കോട്: ജനറല്‍ ആശുപത്രിയില്‍ കോവിഡ് 19 നിരീക്ഷണത്തിലുള്ളവരുടെ സാമ്പിള്‍ ശേഖരണം മുടങ്ങി. സാമ്പിള്‍ ശേഖരിക്കുന്നതിനുള്ള കിറ്റില്ലാത്തതോടെയാണ് സാമ്പിള്‍ എടുക്കുന്നത് മുടങ്ങിയത്. തിരുവനന്തപുരത്തുനിന്നും കിറ്റ് എത്താത്തതാണ് സാമ്പിള്‍ ശേഖരിക്കുന്നത് മുടങ്ങാന്‍ കാരണമെന്ന് ഡിഎംഒ അറിയിച്ചു.
കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ഇന്നലെ ഉച്ചയോടെയാണ് സാമ്പിള്‍ ശേഖരിക്കുന്നത് നിര്‍ത്തിയത്. സാമ്പിള്‍ ശേഖരിക്കുന്നതിനുള്ള മെഡിക്കല്‍ കിറ്റ് ഇന്നലെ ഉച്ചയോടെ തീര്‍ന്നു. മൂന്ന് ദിവസം മുമ്പ് ടോക്കണ്‍ ലഭിച്ചവരാണ് ഇന്ന് സാമ്പിള്‍ നല്‍കുന്നതിനായി ജനറല്‍ ആശുപത്രിയില്‍ എത്തിയത്. ഇന്നലെ ഉച്ചയോടെ സാമ്പിള്‍ എടുക്കുന്നത് നിര്‍ത്തിയ ശേഷം ഇവരെ ഇന്ന് രാവിലെ വരാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. ഇന്നും കിറ്റ് എത്താത്തതോടെ സാമ്പിള്‍ ശേഖരണം നടന്നില്ല.
ജില്ലയിലേക്ക് തിരുവനന്തപുരത്തുനിന്നുമാണ് കിറ്റ് എത്തേണ്ടത്. ചൊവ്വാഴ്ച തന്നെ തിരുവനന്തപുരത്തുനിന്നും കിറ്റ് ജില്ലയിലേക്ക് അയച്ചിട്ടുണ്ടെന്ന് ഡിഎംഒ പറഞ്ഞു. എന്നാല്‍ ഗതാഗത പ്രശ്നം കാരണം ജില്ലയിലെത്താത്തതാണെന്നാണ് ഡിഎംഒയുടെ വിശദീകരണം.
കാസര്‍കോട് ജനറല്‍ ആശുപത്രിയെ കഴിഞ്ഞ ദിവസം കോവിഡ് 19 സ്ഥിരീകരിച്ചവരെ മാത്രം ചികിത്സിക്കുന്ന ആശുപത്രിയായി നിശ്ചയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കിറ്റില്ലാത്തതിന്റെ പേരില്‍ സാമ്പിള്‍ ശേഖരണം മുടങ്ങിയത്,