രാജ്യത്തെ കോവിഡ് രോഗ ബാധിതരുടെ എണ്ണം 1,385,494ലക്ഷം കടന്നു.
കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ 50,000 ത്തോളം പേർക്ക് പുതുതായി രാജ്യത്ത് കോവിഡ് സ്ഥികരിച്ചു പ്രതിദിന മരണം 800 ന് അടുത്തെത്തി.
ഡൽഹി :രാജ്യത്തെ കോവിഡ് രോഗ ബാധിതരുടെ എണ്ണം 1,385,494ലക്ഷം കടന്നു. മരണം32,096കവിഞ്ഞു. കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ 50,000 ത്തോളം പേർക്ക് പുതുതായി രാജ്യത്ത് കോവിഡ് സ്ഥികരിച്ചു പ്രതിദിന മരണം 800 ന് അടുത്തെത്തി.രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് റിപ്പോർട്ട് ചെയ്ത മഹാരാഷ്ട്രയിൽ മരണം 300 കടന്നു .പുതിയ കേസുകളുടെ 65.87 ശതമാനവും മഹാരാഷ്ട്ര, ആന്ധ്ര, തമിഴ്നാട്, കർണാടക, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിൽ നിന്നാണ്. 63.54% ആണ് രോഗ മുക്തി നിരക്ക്. മരണനിരക്ക് 2.35 ശതമാനമായി കുറഞ്ഞതോടെ ലോകത്തിലെ ഏറ്റവും കുറഞ്ഞ കോവിഡ് മരണനിരക്ക് ഇന്ത്യയിലായി. രാജ്യത്തെ പ്രതിദിന പരിശോധന 4.2 ലക്ഷം കടന്നു.
ദക്ഷിണേന്ത്യയിലെ നാല് സംസ്ഥാനങ്ങളിലായി കോവിഡ് ബാധിച്ച് 216 പേര്‍ കൂടി മരിച്ചു. തമിഴ്നാട്ടില്‍ 89 പേരും കര്‍ണാടകയില്‍ 72ഉം ആന്ധ്രാപ്രദേശില്‍ 52 ഉം പുതുച്ചേരിയില്‍ മൂന്ന് മരണവുമാണ് റിപ്പോര്‍ട്ടു ചെയ്തത്. 20012 പേര്‍ക്ക് കൂടി പുതുതായി രോഗം സ്ഥിരീകരിച്ചു. അഞ്ച് സംസ്ഥാനങ്ങളിലെ രോഗബാധിതരുടെ എണ്ണം 4,41,470 ആയി. 6685 ആണ് മരണസംഖ്യ. തമിഴ്നാട്ടില്‍ കോവിഡ് ബാധിതരുടെ എണ്ണം രണ്ട് ലക്ഷം കവിഞ്ഞു. 6988 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. മരണസംഖ്യ 3409 ആയി. 2,06,737 ആണ് മരണസംഖ്യ. ചെന്നൈയില്‍ 1329 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. കര്‍ണാടകയില്‍ 5072 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. രോഗബാധിതര്‍ 90942 ആയി. 1796 ആണ് മരണസംഖ്യ. ആന്ധ്രാപ്രദേശില്‍ 7813 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. രോഗബാധിതര്‍ 88671 ആയി.ലോകത്ത് കോവിഡ് ബാധിത രാജ്യങ്ങളുടെ പട്ടികയിൽ മൂന്നാം സ്ഥാനത്താണ് ഇന്ത്യ രണ്ടാംസ്ഥാനത്ത് ബ്രസീലും ഒന്നാംസ്ഥാനത്ത് അമേരിക്കയുമാണ്