ദുബായിൽ ഒരു മലയാളികൂടി കോവിഡ് ബാധിച്ചു മരിച്ചു
ഗൾഫ് നാടുകളിലാകെ ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത് 18 മലയാളികളാണ്. 24 മണിക്കൂറിനിടെ യുഎഇയിലും യുഎസിലുമായി രണ്ട് മലയാളികൾ കൂടി മരിച്ചിരുന്നു.
ദുബായ്: ദുബായിൽ കോവിഡ് ബാധിച്ചു ചികിത്സയിലായിരുന്ന കണ്ണൂർ സ്വദേശി മരിച്ചു. കാടാച്ചിറ മമ്മാക്കുന്ന് ജുമാഅത്ത് പള്ളിക്ക് സമീപം താമസിക്കുന്ന പാലക്കൽ അബ്ദു റഹ്മാൻ(55) ആണ് ഇന്ന് പുലർച്ചെ ദുബായിൽ വെച്ച് മരിച്ചത്.ദുബായിൽ ഹോട്ടൽ മാനേജരായ ഇദ്ദേഹം കോവിഡ് ബാധിച്ചു ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നു. ഭാര്യ: റാബിയ. മക്കൾ: റഹൂഫ്, റംഷാദ്, റസ്ലിയ, റിസ്വാന. മരുമക്കൾ: അനീസ്, ഷുഹൈൽ, ഫാത്തിമ, അർഫാന.
ഗൾഫ് നാടുകളിലാകെ ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത് 18 മലയാളികളാണ്. 24 മണിക്കൂറിനിടെ യുഎഇയിലും യുഎസിലുമായി രണ്ട് മലയാളികൾ കൂടി മരിച്ചിരുന്നു. തിരുവനന്തപുരം ഈഞ്ചയ്ക്കൽ സ്വദേശി ബി. രാജബാലൻ നായർ (71) ന്യൂയോർക്കിലും തൃത്താല പട്ടിത്തറ പായത്തിലെ തലക്കശ്ശേരി കണിച്ചിറക്കൽ വീട്ടിൽ അബ്ദുൾഹമീദ് (47) ദുബായിലുമാണ് മരിച്ചത്.