കേരളത്തില്‍ വീണ്ടും കൊവിഡ് മരണം

കൊവിഡ് രോഗബാധിതനായി ചികിത്സയില്‍ കഴിഞ്ഞിരുന്ന തിരുവനന്തപുരം പോത്തന്‍കോട് സ്വദേശി അബ്ദുല്‍ അസീസ് (68 ) ആണ് മരിച്ചത്

0

തിരുവനന്തപുരം: കേരളത്തില്‍ വീണ്ടും കൊവിഡ് മരണം. കൊവിഡ് രോഗബാധിതനായി ചികിത്സയില്‍ കഴിഞ്ഞിരുന്ന തിരുവനന്തപുരം പോത്തന്‍കോട് സ്വദേശി അബ്ദുല്‍ അസീസ് (68 ) ആണ് മരിച്ചത്. ഇദ്ദേഹത്തിന് രോഗം വന്നതെങ്ങനെയെന്ന് കണ്ടെത്താന്‍ ആരോഗ്യ വിഭാഗത്തിന് സാധിച്ചിട്ടില്ല. എവിടെ നിന്നാാണ് രോഗത്തിന്റെ ഉറവിടമെന്ന് കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് അബ്ദുല്‍ അസീസ് മരണത്തിന് കീഴടങ്ങിയത്.മരണപ്പെട്ട പോത്തന്‍കോട് സ്വദേശി വിദേശ യാത്രകളൊന്നും നടത്തിയിട്ടില്ല. വീടിനടുത്തുള്ള ചില മരണാനന്തര ചടങ്ങുകളിലും, വിവാഹങ്ങളിലും മറ്റ് പ്രാര്‍ത്ഥനാ ചടങ്ങിലും മാത്രമാണ് ഇയാള്‍ പങ്കെടുത്തിട്ടുള്ളത്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച്‌ മരിക്കുന്ന രണ്ടാമത്തെ വ്യക്തിയാണ് തിരുവനന്തപുരം പോത്തന്‍കോട് സ്വദേശി അബ്ദുല്‍ അസീസ്.

ഈ മാസം 23 മുതല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ശ്വാസകോശവും വൃക്ക സംബന്ധമായ അസുഖവും ഇയാള്‍ക്കുണ്ടായിരുന്നു. ആദ്യ പരിശോധനില്‍ ഫലം നെഗറ്റീവായിരുന്നു. എന്നാല്‍ രണ്ടാമത്തെ പരിശോധനാ ഫലം പോസിറ്റീവായതോടെ രോഗം സ്ഥിരീകരിച്ചു.

You might also like

-