സംസ്ഥാനത്ത് ആറ് കോവിഡ് മരണം കൂടി
കൊട്ടാരക്കര തലച്ചിറ അസ്മബീവി, കോഴിക്കോട് കല്ലായി പള്ളിക്കണ്ടി സ്വദേശി എ.ടി ആലിക്കോയ, മലപ്പുറം പൂക്കോട്ടുപറമ്പ് സ്വദേശി മുഹമ്മദ്, തൃപ്പൂണിത്തുറ സ്വദേശി ഏലിയാമ്മ, നെടുമങ്ങാട് സ്വദേശി ബാബു (61), പൂവച്ചല്‍ സ്വദേശി ലീല(66) എന്നിവരാണ് മരിച്ചത്.
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് ആറ് കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കൊട്ടാരക്കര തലച്ചിറ അസ്മബീവി, കോഴിക്കോട് കല്ലായി പള്ളിക്കണ്ടി സ്വദേശി എ.ടി ആലിക്കോയ, മലപ്പുറം പൂക്കോട്ടുപറമ്പ് സ്വദേശി മുഹമ്മദ്, തൃപ്പൂണിത്തുറ സ്വദേശി ഏലിയാമ്മ, നെടുമങ്ങാട് സ്വദേശി ബാബു (61), പൂവച്ചല്‍ സ്വദേശി ലീല(66) എന്നിവരാണ് മരിച്ചത്.
കോവിഡ് ബാധിച്ച് ഒരാഴ്ചയിലേറെയായി കൊല്ലം ജില്ലാ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന അസ്മബീവി. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് പാരിപ്പള്ളി മെഡിക്കല്‍ കോളജിലേക്ക് കൊണ്ടു പോകും വഴിയാണ് മരിച്ചത്. കോഴിക്കോട് മരിച്ച ആലിക്കോയ സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധിതനായത് .വീട്ടില്‍ കുഴഞ്ഞു വീഴുകയായിരുന്നു. മലപ്പുറം സ്വദേശിയായ മുഹമ്മദ് വ്യക്കരോഗത്തെ തുടര്‍ന്ന് ചികില്‍സയിലിരിക്കെയാണ് കോവിഡ് സ്ഥിരീകരിച്ചത്.
തൃപ്പൂണിത്തുറ കരിങ്ങാച്ചിറ ചക്കിയാട്ടില്‍ ഏലിയാമ്മ കളമശേരി മെഡി.കോളജില്‍ ചികില്‍സയിലായിരുന്നു. എറണാകുളം ജില്ലയില്‍ കോവിഡ് മൂലം മരിച്ചവരുടെ എണ്ണം 11 ആയി.