സംസ്ഥാനത്ത് രണ്ട് കോവിഡ് മരണം കൂടി; മരിച്ചത് കാസര്‍കോട് പാലക്കാട് സ്വദേശികള്‍
മൂന്നാഴ്ച മുന്‍പ് തിരുപ്പൂരില്‍ നിന്നാണ് ഇവര്‍ നാട്ടിലെത്തിയത്. കടുത്ത പ്രമേഹരോഗിയായിരുന്നു ഇവരെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.
സംസ്ഥാനത്ത് ഇന്ന് രണ്ട് കോവിഡ് മരണം കൂടി. കാസര്‍കോടും പാലക്കാടുമാണ് മരണങ്ങള്. പടന്നക്കാട് സ്വദേശിനി നബീസയാണ് കാസര്‍കോട് മരിച്ചത്. 75 വയസായിരുന്നു. പാലക്കാട് ജില്ലാ ആശുപത്രിയിലാണ് കൊല്ലങ്കോട് സ്വദേശിനി അഞ്ജലി മരിച്ചത്. മൂന്നാഴ്ച മുന്‍പ് തിരുപ്പൂരില്‍ നിന്നാണ് ഇവര്‍ നാട്ടിലെത്തിയത്. കടുത്ത പ്രമേഹരോഗിയായിരുന്നു ഇവരെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.
അസ്വസ്ഥതകളെ തുടര്‍ന്ന് കഴിഞ്ഞ 19ന് ഉച്ചയ്ക്കാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയില്‍ എത്തിക്കുന്പോഴേക്ക് ബോധരഹിതയായിരുന്നു. ഉയര്‍ന്ന പ്രമേഹമൊഴിച്ചാല്