കൊവിഡ് 19 മരിച്ചവരുടെ എണ്ണം 20,549 ആയി,ഇറ്റലിയിൽ ഇന്നലെ മാത്രം മരിച്ചത് 683

ഇറ്റലിയിൽ ഇന്നലെ മാത്രം മരിച്ചത് 683 പേരാണ്. രാജ്യത്തെ മൊത്തം മരണസംഖ്യ 7,503 ആയപ്പോൾ രോഗം ബാധിച്ചവരുടെ എണ്ണം 74,386 ആയി

0

കൊവിഡ് 19 മൂലം ലോകത്താകെ മരിച്ചവരുടെ എണ്ണം 20,549 ആയി. രോഗം ബാധിച്ചവരുടെ എണ്ണം 4,54,983 ആയപ്പോൾ രോഗം ഭേദമായി ആശുപത്രി വിട്ടവരുടെ എണ്ണം 1,13,000 പിന്നിട്ടു.ഇറ്റലിയിൽ ഇന്നലെ മാത്രം മരിച്ചത് 683 പേരാണ്. രാജ്യത്തെ മൊത്തം മരണസംഖ്യ 7,503 ആയപ്പോൾ രോഗം ബാധിച്ചവരുടെ എണ്ണം 74,386 ആയി. ഇന്നലെ 5,210 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. സ്പെയിനിലെ മരണസംഖ്യ 3,434 ആയി ഉയർന്നു. ഇറാനിൽ 2,077ഉം ഫ്രാൻസിൽ 1,100ഉം അമേരിക്കയിൽ 841ഉം ആയി മരണസംഖ്യ ഉയർന്നു. ബ്രിട്ടനിൽ 435 പേർ മരിച്ചപ്പോൾ ജർമനിയിൽ 205 പേരാണ് മരിച്ചത്. സ്വിറ്റ്സർലന്റിൽ 153ഉം ദക്ഷിണ കൊറിയയിൽ 126ഉം നെതർലന്റ്സിൽ 356ഉം പേർ മരിച്ചു

Asking people to stay at home & shutting down population movement is buying time & reducing the pressure on health systems. But on their own, these measures will not extinguish epidemics: Tedros Adhanom Ghebreyesus, Director-General of WHO #CoronavirusLockdown #COVID19

Image

കൊറോണ വൈറസിന്റെ തലസ്ഥാനമായി അമേരിക്ക മാറാൻ സാധ്യതയുണ്ടെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകി. മ്യാൻമറിലും ലാവോസിലും ആദ്യമായി രോഗം സ്ഥിരീകരിച്ചു. ദക്ഷിണാഫ്രിക്കയിൽ നാളെ മുതൽ 21 ദിവസം ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. ആദ്യ മരണം ഉണ്ടായ നൈജീരിയ അതിർത്തികൾ അടച്ചു. കിർഗിസ്താനിലെ മൂന്ന് വൻ നഗരങ്ങളിൽ അടിയന്തരാവസ്ഥയും കർഫ്യൂവും പ്രഖ്യാപിച്ചു. ഫ്രാൻസിലെ അടച്ചിടൽ ഏതാനും ആഴ്ചകൾ കൂടി നീണ്ടുനിൽക്കാനാണ് സാധ്യത. ആളുകൾ വീട്ടിലിരുന്നില്ലെങ്കിൽ കടുത്ത നടപടിയുണ്ടാകുമെന്ന് കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. പരസ്പരം കൂടിക്കാണുന്നത് തീരെ കുറയ്ക്കാൻ ന്യൂസീലന്റ് പ്രധാനമന്ത്രി ജസീന്ത ആർഡൻ ജനങ്ങളോട് അഭ്യർത്ഥിച്ചു. തുർക്കിയിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തി.
You might also like

-