രാജ്യത്ത് പത്ത് പേർക്ക് കൂടി പുതുതായി കൊവിഡ് 19 വൈറസ് ബാധ ,ആകെ എണ്ണം 67
മഹാരാഷ്ട്രയിൽ രണ്ട് ഡൽഹിയിലും രാജസ്ഥാനിലും ഓരോരുത്തർക്കും വീതമാണ് ബുധനാഴ്ച രോഗം സ്ഥിരീകരിച്ചത്
ഡൽഹി :രാജ്യത്ത് പത്ത് പേർക്ക് കൂടി പുതുതായി കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചതോടെ അസുഖബാധിതരുടെ ആകെ എണ്ണം 67 ആയി. മഹാരാഷ്ട്രയിൽ രണ്ട് ഡൽഹിയിലും രാജസ്ഥാനിലും ഓരോരുത്തർക്കും വീതമാണ് ബുധനാഴ്ച രോഗം സ്ഥിരീകരിച്ചത്. ഏപ്രിൽ 15 വരെ ഇന്ത്യ സന്ദർശിക്കാനുള്ള വീസക്ക് കർശന നിയന്ത്രണവുമുണ്ട്. അനിവാര്യ സാഹചര്യങ്ങളിൽ ഒഴികെ ഇന്ത്യക്കാർ വിദേശ സന്ദർശനം ഒഴിവാക്കണമെന്നും കേന്ദ്രസർക്കാർ നിർദേശിച്ചു.
കൊവിഡ് 19 വൈറസ് പടരുന്നത് തടയുന്നതിനുള്ള മുൻകരുതലിൻ്റെ ഭാഗമായി ഇന്ത്യയിലേക്കുള്ള എല്ലാ വീസകളും കേന്ദ്രസർക്കാര്‍ താത്കാലികമായി നിര്ത്തി വച്ചു. നയതന്ത്ര, ഔദ്യോഗിക, യു എന്‍/രാജ്യാന്തര സംഘടനകള്‍, തൊഴില്‍, പ്രോജക്ട് തുടങ്ങിയ എല്ലാ വീസകളും ഏപ്രില്‍ 15 വരെ റദ്ദാക്കിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം ആണ് വ്യക്തമാക്കിയത്. മാർച്ച് 13 മുതല്‍ വിലക്ക് പ്രാബല്യത്തില്‍ വരും. വൈറസ് വ്യാപകമായ രാജ്യങ്ങളില്‍ നിന്നുള്ളവർക്ക് വീസ നൽകുന്നത് ഇന്ത്യ നേരത്തെ റദ്ദാക്കിയിരുന്നു