കൊറോണ വൈറസിന്റെ ഉറവിടം സംബന്ധിച്ച് അന്വേഷണം വേണമെന്ന് ഇന്ത്യ ഉള്‍പ്പടെ 62 രാജ്യങ്ങള്‍
അമേരിക്കയും ചൈനയും തമ്മിലുള്ള തര്‍ക്കം നിലനില്‍ക്കുന്നതിനിടെയാണ് അന്വേഷണം ആവശ്യപ്പെട്ട് ലോകരാജ്യങ്ങള്‍ രംഗത്തെത്തിയത്. ഈ ആവശ്യത്തോട് അമേരിക്കയും ചൈനയും പ്രതികരിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്
കൊറോണ വൈറസിന്റെ ഉറവിടം സംബന്ധിച്ച് അന്വേഷണം വേണമെന്ന് ഇന്ത്യ ഉള്‍പ്പടെ 62 രാജ്യങ്ങള്‍. കോവിഡ് പ്രതിരോധത്തില്‍ ലോകാരോഗ്യ സംഘടനയുടെ ഇടപെടല്‍ സംബന്ധിച്ചും സ്വതന്ത്രമായ അന്വേഷണം വേണമെന്ന് അംഗരാജ്യങ്ങള്‍ ആവശ്യപ്പെട്ടു.ലോകാരോഗ്യ സംഘടനയുടെ വാർഷിക യോഗം നാളെ ആരംഭിക്കും.
ഇന്ന് ചേരുന്ന ലോകാരോഗ്യ സംഘടനയുടെ അസംബ്ലി ഈ ആവശ്യമടങ്ങിയ രേഖ ചര്‍ച്ച ചെയ്യും. കൊറോണ വൈറസ് എങ്ങനെ മനുഷ്യരിലേക്കെത്തി എന്നത് സംബന്ധിച്ച സമഗ്രാന്വേഷണം വേണമെന്ന പ്രമേയത്തില്‍ യുഎന്‍ രക്ഷാസമിതി അംഗങ്ങളായ റഷ്യ, ബ്രിട്ടന്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങളും ഒപ്പുവെച്ചിട്ടുണ്ട്.യൂറോപ്യൻ യൂണിയന്റെയും ഓസ്‌ട്രേലിയയുടെയും നേതൃത്വത്തിലുള്ള അന്വേഷണത്തിന് പിന്തുണക്കാനാണ്ഇന്ത്യയുടെ തീരുമാനം, കഴിഞ്ഞ വർഷം അവസാനം മധ്യ ചൈനയിലെ വുഹാൻ നഗരത്തിൽ കണ്ടെത്തിയ കോവിഡ് -19 നെക്കുറിച്ചുള്ള നിലപാട് ഇന്ത്യ ഔദ്യോഗികമായി വ്യക്തമാക്കിലോകമെമ്പാടുമുള്ള 300,000 ത്തിലധികം ആളുകളെ കൊന്നൊടുക്കുകയും ആഗോള സമ്പദ്‌വ്യവസ്ഥയെ തകർക്കുകയും ചെയ്ത സാഹചര്യത്തിലാണ് കൂടുതൽ രാജ്യങ്ങൾ ചൈനക്കും അമേരിക്കക്കുംഎതിരെ തിരിഞ്ഞത് .
ചൈനയിലെ വുഹാനില്‍ നിന്നാണ് കൊറോണ വൈറസ് വ്യാപിച്ചതെന്നാണ് ഇതുവരെയുള്ള വിവരം. എന്നാല്‍ വുഹാനില്‍ രോഗമെത്തിയത് സംബന്ധിച്ച് അമേരിക്കയും ചൈനയും തമ്മിലുള്ള തര്‍ക്കം നിലനില്‍ക്കുന്നതിനിടെയാണ് അന്വേഷണം ആവശ്യപ്പെട്ട് ലോകരാജ്യങ്ങള്‍ രംഗത്തെത്തിയത്. ഈ ആവശ്യത്തോട് അമേരിക്കയും ചൈനയും പ്രതികരിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്.അതേസമയം ചൈനയിൽ വറുഹാനിലെ വയറോളജി ലാബിൽ നീന്നാണ് കൊറോണ വയറസ്സ് പൊട്ടിപുറപെട്ടതെന്ന അമേരിക്കൻ പ്രസിഡണ്ട് ട്രംപിന്റെ ആരോപണത്തിന് ചൈന വക്തയുള്ള മറുപടി നൽകിയിട്ടില്ല