കൊവിഡ് 19: മരിച്ചവരുടെ എണ്ണം 14655 രോഗം സ്ഥികരിച്ചവർ3,37,570
ഇറ്റലിയില്‍ രോഗം ബാധിച്ചവരുടെ എണ്ണം 59,1388 ആയി. ഇതില്‍ 3000 പേരുടെ നില ഗുരുതരമാണ്. 5476 പേരാണ് ഇതുവരെ ഇറ്റലിയില്‍ മരിച്ചത്
ന്യൂസ് ഡെസ്ക് :കൊവിഡ് 19 ബാധിച്ച് ലോകത്ത് മരിച്ചവരുടെ എണ്ണം 14655 ആയി. 3,37,570 പേര്‍ക്കാണ് കൊവിഡ് രോഗം സ്‌ഥികരിച്ചു . അതേസമയം, 98,884 പേരാണ് കൊവിഡ് രോഗവിമുക്തരായി. കൊവിഡ് ബാധ സ്ഥിരീകരിക്കുന്ന രാജ്യങ്ങളുടെ എണ്ണവും വര്‍ധിക്കുകയാണ്. 188 രാജ്യങ്ങളിലാണ് ഇതുവരെ കൊവിഡ് ബാധ സ്ഥിരീകരിച്ചത്. രോഗബാധിതരായി കഴിയുന്നവരില്‍ 10,553 പേര്‍ അതീവ ഗുരുതരാവസ്ഥയിലാണെന്നാണ് റിപ്പോര്‍ട്ട്.
കോവിഡ്19 മരണനിരക്കിൽ ചൈനയെ കടത്തി വെട്ടി ഇറ്റലി
ഇറ്റലിയില്‍ രോഗം ബാധിച്ചവരുടെ എണ്ണം 59,1388 ആയി. ഇതില്‍ 3000 പേരുടെ നില ഗുരുതരമാണ്.
5476 പേരാണ് ഇതുവരെ ഇറ്റലിയില്‍ മരിച്ചത്.കൊറോണ പിടിപെട്ട് ഇറ്റലിയിൽകഴിഞ്ഞ 24 മണിക്കൂറിനിടെ 651 പേർ കൂടി മരിച്ചു. ഇതോടെ ആകെ മരണം 5500 കടന്നു. കോവിഡ് 19 രോഗം പിടിപെട്ട് ലോകത്ത് ഏറ്റവുമധികം പേർ മരിച്ച രാജ്യമായി ഇറ്റലി മാറി, അമേരിക്കയിലും രോഗ ബാധിതരുടെ എണ്ണം ക്രമാതീതമായി ഉയരുകയാണ്. 33,563 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. 795 രോഗികള്‍ അമേരിക്കയില്‍ ഗുരുതരാവസ്ഥയിലാണ്. 420 ഇതുവരെ പേരാണ് അമേരിക്കയില്‍ മരിച്ചത്. സ്‌പെയിനില്‍ ഇതുവരെ 28768 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 1785 പേരുടെ നില ഗുരുതരമാണ്. 1772 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് സ്‌പെയിനില്‍ മരിച്ചത്.