അറബ് രാജ്യങ്ങൾ കോവിഡ് ഭീതിയിൽ യു.എ.ഇയിൽ മരണം 35 ആയി

നിലവില്‍ രോഗബാധിതരുടെ എണ്ണം 5825 ആയി ഉയർന്നു. 25,000 ത്തിലധികം പേരിൽ നടത്തിയ പരിശോധനയിലാണ് ഇത്രയും പേർക്ക് രോഗം സ്ഥിരീകരിച്ചത്.

0

അബുദാബി: യു.എ.ഇയിൽ ഇന്ന് രണ്ടുപേർ കൂടി കോവിഡ് ബാധിച്ച് മരിച്ചു. ഏഷ്യൻ രാജ്യത്ത് നിന്നുള്ള രണ്ടുപേരാണ് ഇന്ന് മരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് മരണം 35 ആയി.പുതുതായി 460 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ രോഗബാധിതരുടെ എണ്ണം 5825 ആയി ഉയർന്നു. 25,000 ത്തിലധികം പേരിൽ നടത്തിയ പരിശോധനയിലാണ് ഇത്രയും പേർക്ക് രോഗം സ്ഥിരീകരിച്ചത്. 61 പേർക്ക് കൂടി ഇന്ന് രോഗം പൂർണമായും ഭേദമായി. രോഗവിമുക്തി നേടിയവരുടെ എണ്ണം 1095 ആയി.

രോഗം ബാധിച്ച് ചികിത്സയിലായിരുന്ന രണ്ട് ഏഷ്യൻ വംശജർ ഇന്നലെ മരിച്ചു. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 35 ആയി. ഇന്നലെ മാത്രം 61 പേർക്ക് രോഗം ഭേദമായി.പ്രതിദിനം ഏഴായിരത്തിലധികം പേരെ പരിശോധനക്ക് വിധേയമാക്കുകയാണെന്ന് അധികൃതർ അറിയിച്ചു. പതിനായിരം പേരെ ദിനംപ്രതി പരിശോധിക്കാനുള്ള സൗകര്യമാണ് രാജ്യത്തുള്ളതെന്നും മന്ത്രാലയം അറിയിച്ചു. ഇതിനിടെ, കോവിഡ് രോഗികളിൽ പ്ലാസ്മ ചികിത്സ പരീക്ഷണാർത്ഥം ആരംഭിച്ചു.

ഇതിനിടെ, സൗദി അറേബ്യയിൽ കോവിഡ് ബാധിച്ച് വ്യാഴാഴ്ച നാലുപേർ കൂടി മരിച്ചു. ഇതോടെ രാജ്യത്തെ മരണസംഖ്യ 83 ആയി. പുതിയതായി 518 പേരിലാണ് രോഗബാധ സ്ഥിരീകരിച്ചത്. ആകെ വൈറസ് ബാധിതരുടെ എണ്ണം ഇതോടെ 6380 ആയി. മക്കയിലും മദീനയിലും ജിദ്ദയിലും തന്നെയാണ് തുടർച്ചയായി മരണ നിരക്ക് ഉയരുന്നത്.

You might also like

-