സംസ്ഥാനത്ത് മുന്ന് പേർക്ക് കുടി  കോവിഡ് സ്ഥികരിച്ചുകൊറോണ ബാധിതരുടെ എണ്ണം   എണ്ണം 94 

മൂന്നു കോവിഡ് ബാധിതരുടെയും റൂട്ട് മാപ്പ് കോഴിക്കോട് ജില്ലാ ഭരണ കൂടം പ്രസിദ്ധീകരിച്ചു

0

തിരുവനന്തപുരം :തിങ്കളാഴ്ച രാത്രി മൂന്നു പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത്  രോഗത്തിന് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 94 ആയി . ആയഞ്ചേരി എസ് മുക്ക്,  പൂനൂർ  സ്വദേശികൾക്കാണ് കോഴിക്കോട് പുതുതായി കോവിഡ് 19 സ്ഥിരീകരിച്ചത്. ഇരുവരും  ദുബൈയിൽ നിന്നാണ് എത്തിയത്. കോഴിക്കോട് ജില്ലാ കളക്ടറാണ് ഇക്കാര്യം  ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ഇവരെകൂടാതെ മാർച്ച്‌ 19ന് ദുബൈയിൽ നിന്ന് കരിപ്പൂരെത്തിയ കാസർകോട് സ്വദേശിയും മെഡിക്കൽ കോളജ് ആശുപത്രി ഐസൊലേഷൻ വാർഡിൽ  ചികിത്സയിൽ കഴിയുന്നുണ്ട്. (ഇയാളെയും ചേർത്താണ് 94. എന്നാൽ ഇയാൾ കാസർഗോഡ് പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന കാര്യം വ്യക്തമല്ല). നേരത്തെ രോഗം സ്ഥിരീകരിച്ച രണ്ടു പേരെയും ചേർത്ത് കോഴിക്കോട് ജില്ലയില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം നാലായി.

മൂന്നു കോവിഡ് ബാധിതരുടെയും റൂട്ട് മാപ്പ് കോഴിക്കോട് ജില്ലാ ഭരണ കൂടം പ്രസിദ്ധീകരിച്ചു. വിശദമായ സമ്പര്‍ക്ക പട്ടിക ഉടൻ  പുറത്തിറക്കും.കോവിഡ് 19 സ്ഥിരീകരിച്ച ആയഞ്ചേരി സ്വദേശി മാർച്ച് 17ന് ഇൻഡിഗോ എയർലൈൻസിൽ രാവിലെ 10.15ന് കരിപ്പൂരെത്തി.11 മണിക്ക് വിമാനത്താവളത്തിൽ നിന്ന് സ്വകാര്യ വാഹനത്തിൽ വീട്ടിലേക്ക് പോയ ഇയാൾ ഐസോലേഷനിൽ  കഴിയുകയായിരുന്നു. അന്ന് രാത്രി 8 മണിക്കും 8.30 നും ഇടയിൽ സ്വന്തം വാഹനത്തിൽ നാദാപുരം ഗവൺമെന്റ് ആശുപത്രിയിൽ ചികിത്സതേടി.  ഡോക്ടർ പരിശോധിച്ച് മരുന്ന് നൽകിയതിനു ശേഷം വീട്ടിൽ ഐസൊലേഷനിൽ കഴിയാൻ നിർദേശിച്ചു.  പതിനേഴാം തീയതി മുതൽ 21 തീയതി വരെ വീട്ടിൽ ഐസൊലേഷനിലായിരുന്നു. രോഗലക്ഷണങ്ങൾ കണ്ടതിനെത്തുടർന്ന് 21ന്  മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടുകയും ഐസൊലേഷൻ വാർഡിലേക്ക് മാറ്റുകയും ചെയ്തു.

പൂനൂർ സ്വദേശിപൂനൂർ സ്വദേശി മാർച്ച് 20ന് എയർ ഇന്ത്യ വിമാനത്തിൽ (AI 906) ദുബൈയിൽ നിന്ന് രാവിലെ 4.30ന് ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തി. നടപടിക്രമങ്ങൾ പൂർത്തിയാക്കി രാവിലെ 5.30ന് ചെന്നൈ നഗരത്തിൽ. രാവിലെ 5.30 മുതൽ രാത്രി 8 മണി വരെ സുഹൃത്തിന്റെ വാടക വീട്ടിൽ കഴിഞ്ഞു. രാത്രി 8.00 നും 8.30നും ഇടയിൽ എംജിആർ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ കാത്തിരുന്നു. രാത്രി 8.30 നുള്ള ചെന്നൈ-മംഗലാപുരം മെയ്ൽ (12601) ട്രെയിനിന്റെ ബി3 കോച്ചിൽ 21ന് രാവിലെ 7.35ന് കോഴിക്കോട് റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്‌ഫോം നമ്പർ നാലിൽ എത്തി. റെയിൽവേ സ്റ്റേഷനിലെ കൊറോണ ഹെൽപ് ഡെസ്‌കിലെ പരിശോധനയ്ക്കു ശേഷം 108 ആംബുലൻസിൽ രാവിലെ 8 മണിയോടെ കോഴിക്കോട് ബീച്ച് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.

കാസർകോട് സ്വദേശി

കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന കോവിഡ് 19 സ്ഥിരീകരിച്ച കാസർകോട് സ്വദേശി മാർച്ച് 19 ന് എയർ ഇന്ത്യ AI 938 വിമാനത്തിൽ ദുബായിൽ നിന്നും കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ രാത്രി 8.30 ന് എത്തി. വിമാനത്താവളത്തിലെ നിന്നും 9.30 pm ന് 108 ആംബുലൻസ് സർവീസിൽ നേരിട്ട് കോഴിക്കോട് മെഡിക്കൽകോളേജ് ട്രിയാജ് 3 ൽ രാത്രി 11 ന് എത്തിക്കുകയും അവിടെ നിന്ന് ഉടൻ തന്നെ കോവിഡ് ഐസൊലേഷൻ വാർഡിലേക്ക് മാറ്റുകയും ചെയ്തു.

ഹോം ഐസൊലേഷൻ നിർദേശിക്കപ്പെട്ടവർ അത് പാലിച്ചില്ലെങ്കിൽ കർശനമായ നിയമ നടപടിയുമായി മുന്നോട്ടു പോകുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

You might also like

-