തമിഴ് നാട്ടിൽ 31 പേർക്ക് കുടി കോവിഡ് 19 സ്ഥികരിച്ചു അകെ കോവിഡ് രോഗികളുടെ എണ്ണം 1173 ആയി
കോവിഡ് സ്ഥികരിച്ചവരുടെ എണ്ണം 1173 ആയി ഇന്ന് സ്ഥികരിച്ച 21 പേര് നേരിട്ടുള്ള സമ്പർക്കത്തിലൂടെയാണ് പിടിപെട്ടിട്ടുള്ളത് ഒരാൾക്ക് ഇതര സംസ്ഥാനത്തെ സന്ദർശനം വഴിയുമാണ് രോഗം പടർന്നത് ന്ന് തമിഴ് നാട് ആരോഗ്യ സെകട്ടറി ബീല രാജേഷ് പറഞ്ഞു
ചെന്നൈ :തമിഴ് നാട്ടിൽ ഇന്ന് 31 പേർക്ക് കോവിഡ് 19 സ്ഥികരിച്ചു ഇതോടെ തമിഴ് നാട്ടിൽ കോവിഡ് സ്ഥികരിച്ചവരുടെ എണ്ണം 1173 ആയി ഇന്ന് സ്ഥികരിച്ച 21 പേര് നേരിട്ടുള്ള സമ്പർക്കത്തിലൂടെയാണ് പിടിപെട്ടിട്ടുള്ളത് ഒരാൾക്ക് ഇതര സംസ്ഥാനത്തെ സന്ദർശനം വഴിയുമാണ് രോഗം പടർന്നത് ന്ന് തമിഴ് നാട് ആരോഗ്യ സെകട്ടറി ബീല രാജേഷ് പറഞ്ഞു
അതേസമയം തമിഴ്നാട്ടിലെ തേനി ജില്ലയിലും, അതിർത്തി പ്രദേശമായ ബോഡിനായ്ക്കന്നൂരിലും കൊവിഡ് 19 വ്യാപിക്കുന്ന സാഹചര്യത്തിൽ മുൻകരുതൽ എന്ന നിലയിൽ നിരോധനാജ്ഞ പുറപ്പെടുവിച്ചിരിക്കുന്ന ശാന്തൻപാറ പഞ്ചായത്തിൽ കാനനപാതകളിലും, പ്രധാന റോഡുകളിലും ഡ്രോൺ നിരീക്ഷണം ഉൾപ്പെടെ പരിശോധന കർക്കശമാക്കി അധികൃതർ.
അരിയും പച്ചക്കറിയും ഉൾപ്പെടെയുള്ള നിത്യോപയോഗ സാധനങ്ങൾക്കും, ചികിൽസയ്ക്കും, തൊഴിലാളികടെ സേവനം ലഭിക്കുന്നതിനുമെല്ലാമായി മലയോരവാസികൾ നിരന്തരം ബന്ധപ്പെടുന്ന തേനി ജില്ലയിൽ ഇതുവരെ 41 പേർക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഒരാൾ മരിക്കുകയും ചെയ്തു. രോഗബാധിതരിൽ 25 പേരും കേരള അതിർത്തിയിലെ ചിന്നക്കനാൽ, ശാന്തൻപാറ, ഉടുമ്പൻചോല ഗ്രാമ പഞ്ചായത്തുകളോട് തൊട്ടുചേർന്ന് കിടക്കുന്ന ബോഡിനായ്ക്കന്നൂർ മുൻസിപ്പാലിറ്റിയിൽ ആണെന്നതാണ് ആശങ്ക വർദ്ധിപ്പിക്കുന്നത്. ഇവിടെ 4 കൊച്ചുകുട്ടികൾക്ക് ഉൾപ്പെടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. രോഗബാധിതരിൽ 14 പേർ ദില്ലി നിസാമുദീനിൽ തബ്‌ലീഗ് മതസമ്മേളനത്തിൽ പങ്കെടുത്തവരാണ്. തേനി ജില്ലയിൽ അതീവ ഗുരുതരസാഹചര്യം നിലനിൽക്കുന്നതിനാൽ അമ്മാകുളം, ടി. വി. കെ. കെ നഗർ, സുബ്ബരാജ് നഗർ, പുതൂർ, ജുമാ മസ്ജിദ് തെരുവ് എന്നീ അഞ്ച് പ്രദേശങ്ങൾ പൂർണ്ണമായി അടച്ചിരിക്കുകയാണ്. കർശന നിയന്ത്രണങ്ങൾ സമീപ ഗ്രാമങ്ങളിലേക്കുകൂടി വ്യാപിപ്പിക്കേണ്ടിവരുമെന്ന ആശങ്ക നിലനിൽക്കുകയാണ്.
ഈ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ കനത്ത ജാഗ്രത പുലർത്തുന്നതിൻ്റെ ഭാഗമായാണ് തിങ്കളാഴ്ച്ച ഇടുക്കി ജില്ലയിലെ 8 അതിർത്തി പഞ്ചായത്തുകളിലെ 22 വാർഡുകളിൽ ഏപ്രിൽ 21 വരെ ജില്ലാ കളക്ടർ നിരോധനാജ്ഞ പുറപ്പെടുവിച്ചിരിക്കുന്നത്. ശാന്തൻപാറയിലെ പന്നിയാർ, പേത്തൊട്ടി, ചേരിയാർ, ചിന്നക്കനാലിലെ നാഗമല, ഉടുമ്പൻചോലയിലെ മണത്തോട്, പാമ്പുപാറ എന്നീ വാർഡുകളും, നെടുംകണ്ടത്തെ 8, 9, 11, കരുണാപുരത്തെ 4, 7, 10, 11, വണ്ടന്മേട്ടിലെ 7, 10, ചക്കുപള്ളത്തെ 8, 11, കുമളിയിലെ 6, 7, 8, 9, 12 എന്നീ വാർഡുകളും ഇതിൻ്റെ പരിധിയിൽ വരും.
കാനനപാതകളിലൂടെ ആളുകൾ സഞ്ചരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പൊലീസ്, വനം വകുപ്പ്, ആരോഗ്യവകുപ്പ്, ഗ്രാമ പഞ്ചായത്ത് എന്നിവ സംയുക്തമായി ശാന്തൻപാറയിലെ രാജാപ്പാറമെട്ട്, ചൗരംഗപ്പാറമെട്ട്, പേത്തൊട്ടി ഞണ്ടാർമെട്ട് എന്നിവിടങ്ങളിലെ കാന പാതകളിൽ ഡ്രോൺ ഉൾപ്പെടെയുള്ളവ ഉപയോഗിച്ച് 24 മണിക്കൂറും നിരീക്ഷണം നടത്തുകയാണ്. ദേശീയ പാതയിലെ ബോഡിമെട്ട് അതിർത്തി ചെക്ക് പോസ്റ്റിൽ ചരക്കുവാഹനങ്ങൾ അണുനശീകരണം നടത്തിയ ശേഷം വിശദമായി പരിശോധിക്കുന്നുണ്ട്. ഡ്രൈവർക്ക് പുറമെ ഒരു സഹായിയെ മാത്രമെ വാഹനത്തിൽ അനുവദിക്കുന്നുള്ളു. ഇവരുടെ ശരീരോഷ്മാവ് പരിശോധിച്ച ശേഷമാണ് കടത്തിവിടുന്നത്. പനിയോ ജലദോഷമോ ഉള്ളവരെ കണ്ടെത്തിയാൽ ക്വാറണ്ടൈൻ ചെയ്യുന്നതിനുള്ള തയ്യാറെടുപ്പുകളും നടത്തിയിട്ടുണ്ട്.