കൊറോണ വ്യാപനം തടയാൻ നമുക്ക് സമയമുണ്ടായിരുന്നെന്നും.ഒഴിവാക്കാനാകുമായിരുന്നു:രാഹുൽ ഗാന്ധി.
നമ്മൾ ഈ ഭീഷണിയെ കുറച്ചുകൂടി ഗൗരവത്തോടെ കാണേണ്ടിയിരുന്നു- രാഹുൽ ട്വീറ്റ് ചെയ്തു
ഡൽഹി :കൊറോണ വ്യാപനം തടയാൻ നമുക്ക് സമയമുണ്ടായിരുന്നെന്നും ഇത് പൂർണമായും ഒഴിവാക്കാമായിരുവെന്നും രാഹുൽ ഗാന്ധി. ട്വിറ്ററിലായിരുന്നു രാഹുലിന്‍റെ പ്രതികരണം. ഇത് പൂർണമായും ഒഴിവാക്കാനാകുമായിരുന്നു. അതിനാൽ താൻ അതീവ ദുഖിതനാണ്, നമ്മൾ ഈ ഭീഷണിയെ കുറച്ചുകൂടി ഗൗരവത്തോടെ കാണേണ്ടിയിരുന്നു- രാഹുൽ ട്വീറ്റ് ചെയ്തു. കൊറോണ ദുരവസ്ഥയെ കുറിച്ചുള്ള സര്‍ക്കാര്‍ ഡോക്ടറുടെ വികാരഭരിതമായ ട്വീറ്റ് പങ്കുവച്ചായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.
“രാജ്യത്ത് എവിടെയാണോ നിങ്ങൾ അവിടെ തുടരൂ… രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പാടുപെടുന്നവർക്ക് ശമ്പളത്തോടുകൂടിയ അവധി വാഗ്ദാനം ചെയ്യൂ… ” രാജ്യം നേരിടുന്ന രൂക്ഷമായ പ്രതിസന്ധിയില്‍ ഇന്ത്യയിലെ ജനതയോട് രാഹുല്‍ ഗാന്ധിയുടെ സന്ദേശമാണ് ഇത്. ആത്മനിയന്ത്രണത്തോടെയുള്ള ഓരോ പ്രവൃത്തിയും വൈറസിന്‍റെ വ്യാപനം കുറയ്ക്കുകയും നമ്മുടെ വീരനായകന്മാരായ ഡോക്ടർമാരെയും മുൻനിര ആരോഗ്യ പ്രവർത്തകരെയും സഹായിക്കുകയും ചെയ്യുമെന്നും അദ്ദേഹം പറയുന്നു.
പ്രവചനാതീതമായ പ്രതിസന്ധിക്കെതിരെ ഒരുമിച്ച് പ്രവർത്തിക്കാനും കൂട്ടായി പോരാടാനുമുള്ള കഴിവ് പരീക്ഷിക്കുന്നതാണ് COVID-19 എന്ന ഈ പകര്‍ച്ചവ്യാധി. രാഷ്ട്രത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കാനും ഒത്തൊരുമയോടെ പ്രവർത്തിക്കാനും വേണ്ടിയുള്ള സമയമാണിത്. വിതരണം ചെയ്യുന്ന എല്ലാ പൊതു സുരക്ഷാ ഉപദേശങ്ങളും ശ്രദ്ധിക്കുകയും ജാഗ്രത പാലിക്കുകയും ചെയ്യണമെന്ന് ഞാൻ നിങ്ങളോട് എല്ലാവരോടും അഭ്യർത്ഥിക്കുന്നു.”