കോവിഡ് 19 ഭീതിയിൽ അറബ് ലോകം ഒമാനിൽ 18 പേർക്ക് കൂടി രോഗം സ്ഥികരിച്ചു

കോവിഡ് വ്യാപനം മുൻനിർത്തിയുള്ള നടപടികളുടെ ഭാഗമായി ഒമാൻ പൊതുഗതാഗത സംവിധാനം നിർത്തലാക്കിയിരുന്നു. ബസുകളും ടാക്സികളും ഫെറികളുമാണ് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ സർവീസ് റദ്ദാക്കിയത്.

0

ദുബായ് :ഒമാനിൽ 18 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ മൊത്തം കോവിഡ് ബാധിതരുടെ എണ്ണം 84 ആയി. ഒമാനിൽ ഇതുവരെ റിപ്പോർട്ട് ചെയ്തതിൽ ഏറ്റവും ഉയർന്ന എണ്ണം ആണ് ഇത്.കോവിഡ് വ്യാപനം മുൻനിർത്തിയുള്ള നടപടികളുടെ ഭാഗമായി ഒമാൻ പൊതുഗതാഗത സംവിധാനം നിർത്തലാക്കിയിരുന്നു. ബസുകളും ടാക്സികളും ഫെറികളുമാണ് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ സർവീസ് റദ്ദാക്കിയത്. മുസന്ദം ഗവർണറേറ്റിലേക്കും മസീറയിലേക്കുമുള്ള ഫെറി സർവീസുകളെ നിരോധനത്തിൽ നിന്ന് ഒഴിവാക്കിയിരുന്നു.
ഖത്തറില്‍ പുതിയ 25 കോവിഡ് ബാധിതര്‍ കൂടിദേശീയ രോഗനിവാരണ സമിതി വക്താവ് ലൌല ബിന്‍ത് ഖാതിറാണ് ഇക്കാര്യം സ്ഥിരീകരിച്ചത്
അതെ സമയം രോഗവിമുക്തി നേടിയവരുടെ എണ്ണത്തിലും വര്‍ധനവുണ്ട്.4 പുതിയ രോഗവിമുക്തരെയാണ് ഇന്ന് സ്ഥിരീകരിച്ചത്
ഇതില്‍ മൂന്ന് പേര്‍ പ്രവാസികളാണ്ഇതോടെ മൊത്തം രോഗവിമുക്തി നേടിയവരുടെ എണ്ണം 41 ആയി

കൊവിഡ് 19 രോഗം മൂലമുള്ള നഷ്ടങ്ങൾക്ക് സാമ്പത്തിക പക്കേജുമായി ബഹ്‌റൈൻ. രാജ്യത്തെ പൗരന്മാരെയും സ്വകാര്യ മേഖലയും സംരക്ഷിക്കുന്നതിനായി 4.3 ബില്യൺ ദിനാറിന്റെ സാമ്പത്തിക പാക്കേജ് ബഹ്‌റൈൻ ഭരണാധികാരികൾ പ്രഖ്യാപിച്ചു. ബഹ്‌റൈൻ കിരീടാവകാശിയും ഒന്നാം ഉപ പ്രധാനമന്ത്രിയുമായ സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ അധ്യക്ഷതയിൽ തിങ്കളാഴ്ച ചേർന്ന ക്യാബിനറ്റ് യോഗമാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്.

കൊറോണ വൈറസിനെതിരെ രാജ്യം ഒറ്റക്കെട്ടായി പ്രതിരോധിക്കുന്നുണ്ട്. ഈ നടപടിയിൽ സഹകരിക്കുന്ന എല്ലാവരോടും നന്ദി അറിയിക്കുന്നുവെന്ന് ഭരണകൂടം വ്യക്തമാക്കി. രോഗബാധ പൂർണമായും തുടച്ചുനീക്കാനുള്ള കരുതലിലാണ് രാജ്യം എന്ന് കാബിനറ്റ് വിലയിരുത്തി. അടുത്ത മൂന്ന് മാസങ്ങളിൽ ജല, വൈദ്യുതി, മുനിസിപ്പൽ ഫീസുകൾ ഒഴിവാക്കാനുള്ള തീരുമാനത്തിന് കാബിനറ്റ് അംഗീകാരം നൽകി. ഇതനുസരിച്ച് ഏപ്രിൽ, മെയ്, ജൂൺ മാസങ്ങളിൽ പ്രവാസികൾ അടക്കമുള്ള എല്ലാവരുടെയും ബില്ലുകൾ സർക്കാർ അടക്കും.

പൊതുസ്ഥലങ്ങളിൽ അഞ്ച് പേരിൽ കൂടുതൽ ഒത്തുചേർന്നാൽ ആയിരം ദിനാർ മുതൽ 10,000 ദിനാർ വരെ പിഴയും മൂന്ന് മാസത്തിൽ കുറയാതെ ഉള്ള തടവ് ശിക്ഷയും അനുഭവിക്കേണ്ടി വരുമെന്ന് പബ്ലിക് സെക്യൂരിറ്റി ചീഫ് ലെഫ്നന്റ് ജനറൽ താരിഖ് അൽ ഹസൻ വ്യക്തമാക്കി. ഇതിന്റെ ഗൗരവം പൊതുജനങ്ങളെ ധരിപ്പിക്കുവാനും ബോധവാന്മാരാക്കുവാനും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കമ്യൂണിറ്റി പൊലീസ് രംഗത്തുണ്ട്. വിവിധ ഭാഷകളിൽ അച്ചടിച്ചിട്ടുള്ള ലഘുലേഖകളും ഇവർ വിതരണം ചെയ്യുന്നു. സർക്കാർ ഇടയ്ക്കിടെ പ്രഖ്യാപിക്കുന്ന നിയമങ്ങൾ അനുസരിക്കാൻ എല്ലാവരും ബാധ്യസ്ഥരാണ്, കൂടാതെ കൊവിഡ് 19 രോഗം വ്യാപിക്കാതിരിക്കാനുള്ളനടപടികളുടെ ഭാഗമാണിതെന്നും നിയമലംഘകർക്ക് തക്കതായ ശിക്ഷ ലഭിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

സൗദിയില്‍ ഭക്ഷ്യക്ഷാമമില്ലെന്ന് വ്യാപാര നിക്ഷേപ മന്ത്രാലയം വ്യക്തമാക്കി. സാധനങ്ങളുടെ ലഭ്യത ഉറപ്പാക്കാന്‍ വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന നടത്തുന്നുണ്ട്. ഭക്ഷ്യക്ഷാമമുള്ളതായി പ്രചരിപ്പിച്ച യുവാവിനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു.രാജ്യത്തെ സ്വദേശികള്‍ക്കും വിദേശികള്‍ക്കും അവശ്യസാധനങ്ങള്‍ പൂര്‍ണ്ണമായ തോതില്‍ ലഭ്യമാക്കുമെന്നും, യാതൊരുവിധ ഭക്ഷ്യ ക്ഷാമവും രാജ്യത്തില്ലെന്നും വ്യാപാര നിക്ഷേപ മന്ത്രാലയ വക്താവ് അബ്ദുല്‍ റഹ്മാന്‍ അല്‍ഹുസ്സൈന്‍ വ്യക്തമാക്കി. അവശ്യ സാധനങ്ങള്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിനായി മന്ത്രാലയം കൃത്യമായ പ്രവര്‍ത്തനങ്ങളാണ് നടത്തിവരുന്നത്. എല്ലാ വില്‍പ്പന ശാലകളിലും പരിശോധന നടത്തി സാധനങ്ങളുടെ സ്‌റ്റോക്ക് ഉറപ്പ് വരുത്തുന്നുണ്ട്.

You might also like

-