കോവിഡ് 19 വിദേശികളുടെ വിവരങ്ങൾ മറച്ചുവച്ചു അമൃതാനന്ദമയി മഠത്തിനെതിരെ ആലപ്പാട് പഞ്ചായത്ത് പൊലീസില്‍ പരാതി നല്‍കി.

മഠത്തിൽ എത്തിയിട്ടുള്ളത് ഇവരിൽ ചൈനയിൽനിന്നുള്ളവരും മറ്റു ഹൈ -റിസ്ക് രാജ്യങ്ങളിൽ പെട്ടവരുമുണ്ട്. മാർച്ച് അഞ്ചിന് കോവിഡ് പടരുന്നതിന്റെ പശ്ചാത്തലത്തിൽ സർക്കാർ വിദേശിയരെ പ്രവേശിപ്പിക്കരുതെന്നു മഠത്തിനു നിർദേശം നൽകിയിരുന്നു എന്നാൽ മാർച്ച് ഏഴിനും രണ്ടു വിദേശ വനിതകൾക്ക് മഠത്തിൽ പ്രവേശനം നൽകി

0

കൊല്ലം :മാതാ അമൃതാനന്ദമയി മഠത്തിനെതിരെ ആലപ്പാട് പഞ്ചായത്ത് പൊലീസില്‍ പരാതി നല്‍കി. മഠത്തിൽ താമസിച്ചിരുന്ന വിദേശികളുടെ വിവരങ്ങൾ നൽകിയില്ലെന്നാണ് പരാതിയില്‍ പറയുന്നത്. പരാതി കരുനാഗപ്പള്ളി എസിപിക്ക് കൈമാറി.ജനുവരി മാസം മുതൽ മാർച്ച് ഏഴുവരെ തീയതികളിൽ മഠത്തിൽ വന്ന വിദേശികളുടെ വിവരങ്ങൾ പ്രാഥമിക ആരോഗ്യ കേന്ദ്രത്തെയോ ഗ്രാമപഞ്ചായത്തിനെയോ അറിയിക്കാതെ മറച്ചുവനാണ് ആലപ്പാട് പഞ്ചായത്ത് സെകട്ടറി എ സി പി ക്ക് നൽകിയ പരാതിയിൽ പറയുന്നത് ഇക്കാലയളവിൽ ഇരുപത്തിരണ്ടു വിദേശിയരാണ്
മഠത്തിൽ എത്തിയിട്ടുള്ളത് ഇവരിൽ ചൈനയിൽനിന്നുള്ളവരും മറ്റു ഹൈ -റിസ്ക് രാജ്യങ്ങളിൽ പെട്ടവരുമുണ്ട്. മാർച്ച് അഞ്ചിന് കോവിഡ് പടരുന്നതിന്റെ പശ്ചാത്തലത്തിൽ സർക്കാർ വിദേശിയരെ പ്രവേശിപ്പിക്കരുതെന്നു മഠത്തിനു നിർദേശം നൽകിയിരുന്നു എന്നാൽ മാർച്ച് ഏഴിനും രണ്ടു വിദേശ വനിതകൾക്ക് മഠത്തിൽ പ്രവേശനം നൽകി ഇത് സംബന്ധിച്ച പ്രചാരണം സോഷ്യൽ മീഡിയൽ സജീവമായ സാഹചര്യത്തിലാണ് ആലപ്പാട് പഞ്ചായത്തു പരാതിയുമായി രംഗത്തെത്തിയിട്ടുള്ളത് മഠത്തിൽവിദേശികൾവന്നാൽ അത് ഉടൻ അറിയിക്കണമെന്നാണ് നിയമം എന്നാൽ വിദേശികൾ വന്ന പതിനഞ്ചുദിവസ്സം പിന്നിട്ട ശേഷമാണ് മഠം ചിലരുടെ വിവരങ്ങൾ പഞ്ചായത്തിൽ അറിയിക്കുന്നത് ആയതിനാൽ ജമൈമില്ല വകുപ്പുകൾ പ്രകാരം ആദം അധികൃതര്ക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ ആവശ്യം അതേസമയം എല്ലാവരുടെയും വിവരങ്ങൾ ആരോഗ്യവകുപ്പിന് നല്‍കിയിരുന്നെന്ന് മഠം അറിയിച്ചു

You might also like

-