BREAKING NEWS സംസ്ഥാനത്ത് ഇന്ന് 19 പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു

മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണൂര്‍-9, കാസര്‍ഗോഡ്-3, മലപ്പുറം-3, തൃശൂര്‍-2, ഇടുക്കി- 1, വയനാട്-1 എന്നിങ്ങനെയാണ് വൈറസ് ബാധ.126 പേരാണ്

0

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 19 പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണൂര്‍-9, കാസര്‍ഗോഡ്-3, മലപ്പുറം-3, തൃശൂര്‍-2, ഇടുക്കി- 1, വയനാട്-1 എന്നിങ്ങനെയാണ് വൈറസ് ബാധ.126 പേരാണ് ചികിത്സയിലുള്ളത്. അതേസമയം സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളവരുടെ എണ്ണം ഒരു ലക്ഷം കടന്നു. എറണാകുളത്ത് മൂന്ന് പേരെ ഡിസ്ചാര്‍ജ് ചെയ്തു.

സർക്കാർ ആശുപത്രികൾക്ക് പുറമേ 879 സ്വകാര്യ ആശുപത്രികളും ഉണ്ട്. 69 434 കിടക്കകളും 5667 ഐസിയുകളും സജ്ജമായതായും മുഖ്യമന്ത്രി പറഞ്ഞു. 43 തദ്ദേശസ്ഥാപനങ്ങൾ കമ്യൂണിറ്റി കിച്ചൺ തുടങ്ങിയതായും വോളന്റിയർമാർ വഴി ഭക്ഷണവിതരണം നടത്തിയതായും മുഖ്യമന്ത്രി അറിയിച്ചു.റേഷൻ കാർഡ് ഇല്ലാത്തവർക്ക് ഭക്ഷ്യധാന്യം നൽകും. ആധാർ നമ്പർ പരിശോധിച്ച് റേഷൻ കടകൾ വഴി സൗജന്യ റേഷൻ നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു

തദ്ദേശസ്ഥാപന അടിസ്ഥാനത്തില്‍ കമ്യൂണിറ്റി കിച്ചണ്‍ 43 സ്ഥലങ്ങളില്‍ ആരംഭിച്ചിട്ടുണ്ട്. 941 പഞ്ചായത്തുകളില്‍ 861 പഞ്ചായത്തില്‍ കമ്യൂണിറ്റി കിച്ചണിന് സ്ഥലം സജ്ജമാക്കി. ആറ് കോര്‍പ്പറേഷനുകളില്‍ ഒന്‍പതിടത്തായി കിച്ചണ്‍ ആരംഭിക്കാനാണ് സ്ഥലം കണ്ടെത്തിയത്. ഇവിടങ്ങളില്‍ വരും ദിവസങ്ങളില്‍ ഭക്ഷണ വിതരണം ആരംഭിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.സ്വന്തമായി റേഷന്‍ കാര്‍ഡ് ഇല്ലാത്തവര്‍ക്കും റേഷന്‍ നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. അവരുടെ ആധാര്‍ നമ്പര്‍ പരിശോധിച്ച് സൗജന്യമായി റേഷന്‍ നല്‍കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ സന്നദ്ധ പ്രവര്‍ത്തകരെ നാടിന് ആവശ്യമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. 22 മുതല്‍ 40 വയസുവരെ പ്രായമുള്ളവര്‍ക്ക് അംഗങ്ങളാകാം. 2,36,000 പേര്‍ അംഗങ്ങളായ സേനയാണ് രൂപീകരിക്കുന്നത്. താല്‍പര്യമുള്ളവര്‍ വെബ്‌പോര്‍ട്ടില്‍ പേര്‍ ചേര്‍ക്കണം. ഇവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡുകള്‍ നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ഈ സംഘം ഭക്ഷണവും ഭക്ഷ്യവസ്തുക്കളും വീടുകളില്‍ എത്തിക്കണം. ധാരാളം പേര്‍ വീടിന് പുറത്ത് പോയി ഭക്ഷണം വാങ്ങാനും ഭക്ഷ്യ വസ്തുക്കള്‍ വാങ്ങാനും കഴിയാത്തവരാണ്. വീടിനകത്ത് സ്വന്തമായി ഭക്ഷണം പാകം ചെയ്യാനാവാത്ത ആളുകളുമുണ്ട്. ഇത്തരത്തില്‍ വ്യത്യസ്തമായ പ്രവര്‍ത്തനങ്ങളാണ് സന്നദ്ധ പ്രവര്‍ത്തകരുടെ ഉത്തരവാദിത്തമെന്നും പിണറായി വിജയന്‍ പറഞ്ഞു

You might also like

-