കൊറോണ പരിശോധനയിൽ റൊക്കോഡ് ഇട്ട് കേരളം

കേരളം ഇത് വരെ പരിശോധിച്ചത് 4291 സാബിളുകള്‍.സംസ്ഥാനത്തെ മൊത്തം ജനസഖ്യയുടെ 12.1 ശതമാനത്തോളം വരും

0

തിരുവനന്തപുരം : രാജ്യത്ത് ഏറ്റവും കൂടുതല്‍ പേരില്‍ കൊറോണ പരിശോധന നടത്തുന്നതിലും കേരളം ഒന്നാം സ്ഥാനത്ത്.ഏറ്റവും കുറവ് പരിശോധന നടത്തുന്നത് ഹിമാചല്‍ പ്രദേശ്. ദില്ലി,തമിഴ്‌നാട് അടക്കമുള്ള സംസ്ഥാനങ്ങളും പരിശോധന നടത്തുന്നതില്‍ പിന്നോട്ട്.പനിയും ചുമയും ഉള്ളവരെയെല്ലാം കോറോണ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ റിസര്‍ച്ച് കൗണ്‍സിലിന്റെ നിര്‍ദേശങ്ങള്‍ കേരളം ഒഴികെയുള്ള സംസ്ഥാനങ്ങള്‍ നടപ്പിലാക്കാത്തതും ആശങ്കയുണ്ടാക്കുന്നു
ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം കേരളം ഇത് വരെ പരിശോധിച്ചത് 4291 സാബിളുകള്‍.സംസ്ഥാനത്തെ മൊത്തം ജനസഖ്യയുടെ 12.1 ശതമാനത്തോളം വരും. അതേ സമയം തൊട്ടടുത്തുള്ള മഹാരാഷ്ട്രയാകട്ടെ ഇന്നലെ വരെ പരിശോധിച്ചത് 1978 പേരെ മാത്രം. കര്‍ണ്ണാടകയില്‍ വെറും 1477 പേരെ മാത്രമേ കോറോണ പരിശോധനയ്ക്ക് വിധേയരാക്കാന്‍ കഴിഞ്ഞിട്ടുള്ളു.

ചില കേന്ദ്രങ്ങള്‍ വലിയ പരിശോധന നടത്തിയെന്ന് പ്രചരിപ്പിക്കുന്ന തമിഴ്‌നാട്ടില്‍ ഇത് വരെ പരിശോധിച്ചത് വെറും 552 പേരെ. ആകെ ജനസഖ്യയുടെ0.77 ശതമാനം മാത്രമേ വരൂ. പനി,ചുമ തുടങ്ങിയ ലക്ഷണങ്ങളോടെ വരുന്നവരില്‍ എല്ലാം കോറോണ പരിശോധന നടത്തണമെന്ന് കേന്ദ്ര മെഡിക്കല്‍ റിസര്‍ച്ച് കൗണ്‍സില്‍ നിര്‍ദേശിച്ചിട്ടുണ്ട്.ഇത് പോലും പാലിക്കപ്പെടുന്നില്ല.കോറോണ രോഗികളില്ലെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമം ചില സംസ്ഥാനങ്ങള്‍ നടത്തുന്നുവെന്ന് ആരോപണം ശക്തമാണ്.രോഗ വ്യാപനം തടയാന്‍ രാജ്യത്ത് ആദ്യമായി സമ്പൂര്‍ണ്ണ നിരോധനാജ്ഞ പ്രഖ്യാപിച്ച ഉത്തരാഖണ്ഡിനും 150 പേരെ മാത്രമേ പരിശോധിക്കാന്‍ കഴിഞ്ഞിട്ടുള്ളു.

ഏറ്റവും കുറവ് പരിശോധന നടത്തിയിട്ടുള്ള സംസ്ഥാനങ്ങളുടെ പട്ടികയിലാണ് ഒഡീഷ,പശ്ചിമ ബംഗാള്‍, മധ്യപ്രദേശ്, ബീഹാര്‍ തുടങ്ങിയവ. കേരളത്തിന് സമാനമായ പരിശോധന മറ്റ് സംസ്ഥാനങ്ങളിലും നടത്തിയാല്‍ കൂടുതല്‍ കോറോണ രോഗികളെ കണ്ടെത്താന്‍ കഴിയുമെന്ന് വിദഗ്ദ്ധര്‍ ചൂണ്ടികാട്ടുന്നു.രാജ്യതലസ്ഥാനമായ ദില്ലിയിലും പരിശോധന അതീവ ശോചനീയമാണ്. പരിശോധന നടത്താന്‍ നിയോഗിച്ചിട്ടുള്ള ലാബുകളില്‍ സ്വയമെത്തുന്നവര്‍ക്ക് മാത്രമാണ് പരിശോധനയെന്നും പരാതിയുണ്ട്.

You might also like

-