BREAKING NEWS സംസ്ഥാനത്ത് ഇന്ന് 12 പേര്‍ക്ക് കൂടി കൊറോണ സ്ഥികരിച്ചു
കാസര്‍ഗോഡ് ജില്ലയില്‍ ആറു പേര്‍ക്കും കണ്ണൂരിലും എറണാകുളത്ത് മൂന്നു പേര്‍ക്ക് വീതമാണ് രോഗം സ്ഥിരീകരിച്ചത്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 12 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കാസര്‍ഗോഡ് ജില്ലയില്‍ ആറു പേര്‍ക്കും കണ്ണൂരിലും എറണാകുളത്ത് മൂന്നു പേര്‍ക്ക് വീതമാണ് രോഗം സ്ഥിരീകരിച്ചത്.3716 സാമ്പിളുകൾ പരിശോധിച്ചതു 12 പേർക്കാണ് രോഗം സ്ഥികരിച്ചതു ഇതോടെ സംസ്ഥാനത്തു കോവിഡ് 19 സ്‌തികരിച്ചവരുടെ എണ്ണം അൻപത്തിരണ്ടായി 53013 ആളുകൾ നിരീകഷണത്തിലാണ് 228 പേര് വിവിധയിടങ്ങളിൽ ആശുപത്രികളിലാണ് എന്നുമാത്രം ആശുപത്രിയിൽ പ്രവേശിപ്പിച്ചത് 72 പേരാണ്
സമൂഹത്തെ വഞ്ചിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകും എപ്പോൾ ജാഗ്രതപാലിച്ചില്ലങ്കിൽ നിരോധന ആജ്ഞ പ്രഖ്യപികേണ്ടി വരും മെന്നു മുഖ്യമന്ത്രി പറഞ്ഞു സർക്കാർ രോഗം പടരാതിരിക്കാൻ വലിയ മുകരുത്തൽ എടുക്കുമോഴും ചിലർ ഇതിനോട് സഹകരിക്കുന്നില്ല സർക്കാർ നടത്തുന്ന വലിയ പ്രവർത്തനങ്ങൾക്ക് ഇങ്ങനെയുള്ളവർ തുരങ്കവാക്കറുകയാണ് ചില ആരാധനാലയങ്ങളിൽ വിലക്കുകൾ ലംഘിച്ചു ആളുകൾ തടിച്ചുകൂടുന്നുണ്ട് ഇവർക്കെതിരെ കർശന നടപടിയുണ്ടാകും കോവിഡ് സംന്ധിച്ച വിവരങ്ങൾ മറച്ചുവെക്കുന്നവർക്കെതിരെ കർശന നടപ്പായി സ്വീകരിക്കാൻ ജില്ലാ മേധാവികള്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു .ആൾകൂട്ടം ഒഴുവാക്കാൻ പൊലീസിന് നിർദേശം നൽകിയിട്ടുണ്ട് കോവിഡ് പടരുന്ന സാഹചര്യത്തിൽ ജനങ്ങൾ നേരിടുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ പ്രത്യക സമിതിക്ക് സർക്കാർ രൂപം നൽകിയിട്ടുണ്ട് അവശ്യ സേവനം ജനങ്ങൾക്ക് ലഭ്യമാക്കാൻ ഈ സമതി പ്രവർത്തിക്കും
സമൂഹത്തെ മഹാമാരിയില്‍ നിന്നും രക്ഷിക്കാനുള്ള സര്‍ക്കാര്‍ നടപടികള്‍ക്ക് മതമേലധ്യക്ഷന്‍മാരും ആരാധനാലയങ്ങളും മികച്ച പിന്തുണ നല്‍കുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കീഴിലെ ക്ഷേത്രങ്ങള്‍ ചടങ്ങുകള്‍ ചുരുക്കി. ശബരിമലയിലും നട തുറന്ന് ചടങ്ങ് മാത്രം നടത്തും, ഭക്തര്‍ക്ക് പ്രവേശനമുണ്ടാവില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് പ്രത്യേക ശ്രദ്ധ നല്‍കും. കൂടുതല്‍ പേര്‍ വീടുകളിലുള്ളവരാണെങ്കില്‍ അവര്‍ക്ക് സര്‍ക്കാരിന്റെ കെയര്‍ ഹോമില്‍ നിരീക്ഷണത്തില്‍ കഴിയാം. പരിശോധനയ്ക്ക് കൂടുതല്‍ സൗകര്യമൊരുക്കും. അവശ്യ സേവനങ്ങള്‍ ഉറപ്പാക്കാന്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി രൂപീകരിച്ചെന്നും മുഖ്യമന്ത്രി അറിയിച്ചു.
അതിർത്തികളിൽ ചരക്കു വണ്ടികൾ തടയില്ലന്നാണ് അതിർത്തി സംസ്ഥാനങ്ങൾ ഉറപ്പ് നൽകിയിരുന്നു എന്നാൽ തമിഴ് നാട്ടിൽ നിന്നും വന്ന ചില വാഹനങ്ങൾ തടഞ്ഞതായി വിമർശനങ്ങൾ ഉണ്ടായിട്ടുണ്ട് .ബസുകളിലെ ദീര്‍ഘദൂര യാത്ര ജനങ്ങള്‍ ഒഴിവാക്കണം. ചെറിയ യാത്രകള്‍ക്ക് പ്രശ്‌നമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.