BREAKING NEWS കേരളത്തില്‍ അഞ്ച് പേര്‍ക്ക് കൂടി കൊറൊണ വൈറസ് ബാധ സ്ഥിരീകരിച്ചു.
രോഗം സ്ഥിരീകരിച്ച എല്ലാവര്‍ക്കും അറുപതു വയസ്സിന് മുകളിലാണ് പ്രായം. രോഗം സ്ഥിരീകരിച്ച അഞ്ച് പേരെയും കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
കോവിഡ് 19 അതിർത്തികൾ അടച്ച് കേരളം അതീവജാഗ്രത കേരളം ക്വാറന്റീനിലേക്ക്
കൊച്ചി : കേരളത്തില്‍ അഞ്ച് പേര്‍ക്ക് കൂടി കൊറൊണ വൈറസ് ബാധ സ്ഥിരീകരിച്ചു. എറണാകുളത്ത് നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന അഞ്ച് പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ബ്രിട്ടീഷ് പൗരനൊപ്പം എത്തിയവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നതെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. ഇതോടെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 30 ആയി രോഗം സ്ഥിരീകരിച്ചവരില്‍ ഒരു സ്ത്രീയുമുണ്ട്. രോഗം സ്ഥിരീകരിച്ച എല്ലാവര്‍ക്കും അറുപതു വയസ്സിന് മുകളിലാണ് പ്രായം. രോഗം സ്ഥിരീകരിച്ച അഞ്ച് പേരെയും കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബ്രിട്ടീഷ് പൗരനൊപ്പം എത്തിയവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നതെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. ഇതോടെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 30 ആയി രോഗം സ്ഥിരീകരിച്ചവരില്‍ ഒരു സ്ത്രീയുമുണ്ട്. രോഗം സ്ഥിരീകരിച്ച അഞ്ച് പേരെയും കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡിലാണ്. നിരീക്ഷണത്തില്‍ കഴിയുന്ന 18 പേരുടെ സ്രവസാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചിരുന്നത്. ഇതില്‍ 13 പേരുടെ പരിശോധന ഫലം നെഗറ്റീവ് ആണ്.
ഇന്ത്യയിലെ കോവിഡ് ബാധിതരുടെ എണ്ണം 223 ആയി. ജയ്പൂരില്‍ ഇറ്റാലിയന്‍ പൗരന്‍ മരിച്ചത് കോവിഡ് മൂലമല്ല. നിരീക്ഷണത്തിലുള്ളവര്‍ വിലക്ക് ലംഘിച്ചാല്‍ കര്‍ശനനടപടി. വിദ്യാഭ്യാസസ്ഥാപനങ്ങള്‍ നിര്‍ബന്ധമായും അടച്ചിടണമെന്ന് കേന്ദ്രം അറിയിച്ചു. കേരളം ക്വാറന്റീനിലേക്ക്. കേരളത്തില്‍ നിന്നുള്ള വാഹനങ്ങള്‍ തടഞ്ഞ് തമിഴ്നാട്. കാസര്‍കോട് ജില്ലയില്‍ കര്‍ണാടകയിലേക്കുള്ള റോഡുകള്‍ അടച്ചു .