സംസ്ഥാനത്ത് മൂന്നുപേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു.
.ബ്രിട്ടനിൽ നിന്നെത്തിയ തിരുവനന്തപുരം കഠിനംകുളം സ്വദേശിക്കും വർക്കലയിലെ റിസോർട്ടിൽ താമസിച്ച ഇറ്റാലിയൻ പൌരനും 12ന് ഐസലേഷനിൽ പ്രവേശിപ്പിച്ച വെളളനാട് സ്വദേശിക്കുമാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്.
തിരുവനന്തപുരം :സംസ്ഥാനത്ത് മൂന്നുപേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. തിരുവനന്തപുരത്താണ് മൂന്ന് കേസുകളും സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് രോഗം ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 19 ആയി.ബ്രിട്ടനിൽ നിന്നെത്തിയ തിരുവനന്തപുരം കഠിനംകുളം സ്വദേശിക്കും വർക്കലയിലെ റിസോർട്ടിൽ താമസിച്ച ഇറ്റാലിയൻ പൌരനും 12ന് ഐസലേഷനിൽ പ്രവേശിപ്പിച്ച വെളളനാട് സ്വദേശിക്കുമാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്.
തൃശൂരില്‍ കോവിഡ് 19 സ്ഥിരീകരിച്ച യുവാവുമായി സമ്പര്‍ക്കം പുലര്‍ത്തിയ 385 പേരെ കണ്ടെത്തിയിട്ടുണ്ട്. രോഗിയുമായി സമ്പര്‍ക്കം പുലര്‍ത്തിയ എട്ടുമാസം പ്രായമുള്ള കുഞ്ഞും അമ്മയും ചാവക്കാട് താലൂക്ക് ആശുപത്രിയിലെ ഐസലോഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തില്‍ തുടരുകയാണ്. കണ്ണൂരില്‍ കൊവിഡ് 19 സ്ഥിരീകരിച്ച രോഗിയുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയ 15 പേരെ കണ്ടെത്തിയെന്നും രോഗിയുടെ ആരോഗ്യനില തൃപ്തികരമാണന്നും ആശങ്ക വേണ്ടന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.
കോവിഡ് 19 കൂടുതല്‍ പേരില്‍ സ്ഥിരീകരിച്ചതോടെ സംസ്ഥാനം പ്രതിരോധന നടപടികള്‍ ശക്തമാക്കി. വിമാനത്താവളത്തില്‍ എത്തുന്ന എല്ലാവരെയും പരിശോധിക്കാനാണ് തീരുമാനം. കോവിഡ് വിഷയത്തില്‍ തിങ്കളാഴ്ച സര്‍വകക്ഷി യോഗം ചേരും
ഇന്നലെ രണ്ടുപേര്‍ക്ക് കൂടി രോഗം സ്ഥിരീകരിക്കുകയും കര്‍ണാടക ഉള്‍പ്പെടെ മറ്റ് സംസ്ഥാനങ്ങളില്‍ സ്ഥിതി ഗുരുതരമാകുകയും ചെയ്ത സാഹചര്യത്തിലാണ് പരിശോധന കര്‍ശനമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി വിമാനത്താവളത്തില്‍ എത്തുന്ന എല്ലാവരെയും പരിശോധനക്ക് വിധേയരാക്കും. അതിർത്തികളിൽ പരിശോധന കർശനമാക്കാനാണ് തീരുമാനം. ട്രെയിനുകളില്‍ വരുന്നവരെയും സ്ക്രീനിംഗില്‍ ഉള്‍പ്പെടുത്താന്‍ ശ്രമം ആരംഭിച്ചിട്ടുണ്ട്.
ജില്ലാ തലങ്ങളില്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ അവലോകനയോഗങ്ങള്‍ ചേരും. കോവിഡ് വിഷയം ചര്‍ച്ച ചെയ്യാന്‍ തിങ്കളാഴ്ച സര്‍വകക്ഷി യോഗം വിളിച്ചിട്ടുണ്ട്. സെന്‍സസ് സംബന്ധിച്ച വിഷയം ചര്‍ച്ച ചെയ്യാനാണ് നേരത്തെ യോഗം വിളിച്ചതെങ്കിലും നിലവിലെ സാഹചര്യത്തില്‍ കോവിഡാണ് പ്രധാന ചര്‍ച്ചാവിഷയം വൈകിട്ട് നാലിന് മാസ്‌ക്കറ്റ് ഹോട്ടലിലാണ് യോഗം. സംസ്ഥാനത്ത് 5468 പേരാണ് നിരീക്ഷണത്തിലുളളത്. ഇതിൽ 5191 പേർ വീടുകളിലും 277 പേർ ആശുപത്രികളിലും നിരീക്ഷണത്തിലുമാണ് കഴിയുന്നത്.
കോവിഡ് ഭീതി പരത്തിയ പത്തനംതിട്ടയിൽ മാത്രം 1239 പേരാണ് വീടുകളിൽ കോവിഡ് 19 നിരീക്ഷണത്തിൽ. 29 പേരാണ് ജില്ലയിലെ ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്. കോവിഡ് 19 സംശയിക്കുന്ന പുതിയ 20 ആളുകളുടെ സാമ്പിൾ പരിശോധനാഫലങ്ങൾ കൂടിയാണ് ഇതുവരെ അയച്ചവയിൽ ഇനി ലഭിക്കാനുള്ളത്.
ജില്ലയിൽ കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി കോവിഡ് 19 സംശയിച്ചിരുന്ന 22 സാമ്പിളുകളുടെ പരിശോധനാഫലങ്ങൾ നെഗറ്റീവ് ആയിരുന്നു. നിലവിൽ ലഭിക്കാനുള്ള സാമ്പിളുകളുടെ പരിശോധനാഫലങ്ങൾ കൂടി നെഗറ്റീവ് ആയാൽ ജില്ലയിലെ കോവിഡ് 19 ഭീതിക്ക് താത്കാ ലിക ആശ്വാസമാകും. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്ന 1239 ആളുകളിൽ 186 പേർ ഹൈ റിസ്ക് വിഭാഗത്തിൽ പെടുന്നവരാണ്. 5 പേരെ കൂടി.പുതുതായി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.നിരീക്ഷണത്തിൽ കഴിയുന്ന കുടുംബങ്ങളിലേക്ക് ആവശ്യ വസ്തുക്കളെത്തിക്കാനുള്ള നടപടിയും ജില്ലാ ഭരണകൂടം സ്വീകരിച്ചിട്ടുണ്ട്.
കോവിഡ് 19 ഭീഷണി നിലനിൽക്കുന്നതിനാൽ ശബരിമല മാസപൂജയുമായി ബന്ധപ്പെട്ട് പമ്പയില്‍ എത്തുന്നവരെ സ്‌ക്രീന്‍ ചെയ്യുന്നതിനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. ഇന്‍ഫ്രാറെഡ് തെര്‍മോമീറ്റര്‍ ഉപയോഗിച്ചാണ് ശബരിമലയിലെത്തുന്ന ഭക്തരെ പരിശോധിക്കുക.
കോവിഡ് 19 തൃശ്ശൂർ ജില്ലയിൽ ഇന്ന് ഉന്നതതല യോഗം ചേരും. രാവിലെ 9.30ന് കളക്ട്രേറ്റിൽ നടക്കുന്ന യോഗത്തിൽ മന്ത്രിമാരായ സി.രവീന്ദ്രനാഥ്, എ സി മൊയ്തീൻ, വി എസ് സുനിൽകുമാർ തുടങ്ങിയവർ പങ്കെടുക്കും. ജില്ലാ കലക്ടറും, ആരോഗ്യ വകുപ്പ് ജീവനക്കാരും യോഗത്തിന്റെ ഭാഗമാകും. ഇതുവരെ സ്വീകരിച്ച പ്രതിരോധ നടപടികൾ യോഗം വിലയിരുത്തും. തുടർന്ന് സ്വീകരിക്കേണ്ട പ്രതിരോധ മാർഗങ്ങൾക്കും ബോധവത്കരണ പരിപാടികൾക്കും യോഗം രൂപം നൽകും. 1150 പേരാണ് ജില്ലയിൽ നിരീക്ഷണത്തിലുള്ളത്.1078 പേർ വീട്ടിലും 72 പേർ വിവിധ ആശുപത്രികളിലെ ഐസലേഷൻ വാർഡുകളിലും നിരീക്ഷണത്തിലാണ്.