കൊവിഡ് 19 ബാധിതരുടെ എണ്ണം 134559 ആയി. മരണ സംഖ്യ 4972 കടന്നു.ഇറ്റലിയില്‍ മരണ സംഖ്യ 1016 കടന്നു
ചൈന കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ രോഗം റിപ്പോര്‍ട്ട് ചെയ്ത ഇറ്റലിയില്‍ മരണ സംഖ്യ 1016 കടന്നു. രാജ്യത്ത് സൂപ്പര്‍ മാര്‍ക്കറ്റുകളും മെഡിക്കല്‍ ഷോപ്പുകളും ഒഴികെ എല്ലാ സ്ഥാപനങ്ങളും അടച്ച് നിയന്ത്രണം അതീവ ശക്തമാക്കി.
ലോകത്ത് നൂറിലധികം രാജ്യങ്ങളിലായി കൊവിഡ് 19 ബാധിതരുടെ എണ്ണം 134559 ആയി. ലോകത്താകെ മരിച്ചവരുടെ എണ്ണം 4972 ആയിരിക്കുകയാണ്. ഇറ്റലിയില്‍ മാത്രം കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ആയിരം കടന്നു. 24 മണിക്കൂറിനിടെ ഇറ്റലിയില്‍ 189 പേരാണ് മരിച്ചത്. ഇന്ത്യയിലെ ആദ്യ മരണം ഇന്നലെ കര്‍ണാടകയില്‍ റിപ്പോര്‍ട്ട് ചെയ്തു.
ചൈന കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ രോഗം റിപ്പോര്‍ട്ട് ചെയ്ത ഇറ്റലിയില്‍ മരണ സംഖ്യ 1016 കടന്നു. രാജ്യത്ത് സൂപ്പര്‍ മാര്‍ക്കറ്റുകളും മെഡിക്കല്‍ ഷോപ്പുകളും ഒഴികെ എല്ലാ സ്ഥാപനങ്ങളും അടച്ച് നിയന്ത്രണം അതീവ ശക്തമാക്കി. അതേസമയം കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോയും ഭാര്യയും കോവിഡ് നിരീക്ഷണത്തിലാണ്. അമേരിക്കന്‍ പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപിനൊപ്പം ഭക്ഷണം കഴിച്ച ബ്രിട്ടീഷ് ഉന്നത ഉദ്യോഗസ്ഥന് ഫൈബിയോ വജ്ഗാര്‍ട്ടിന് വൈറസ് ബാധ സ്ഥിരീകരിച്ചു. യൂറോപ്പില്‍ ബ്രിട്ടനൊഴികെയുള്ള രാജ്യങ്ങളിലേക്കും തിരിച്ചുമുള്ള യാത്രയ്ക്ക് അമേരിക്ക 30 ദിവസത്തേക്ക് വിലക്ക് ഏര്‍പ്പെടുത്തി.
സൗത്ത്കൊറിയയിലും രോഗ ബാധിതരുടെ എണ്ണം വര്‍ധിച്ച് വരുകയാണ്. രോഗബാധ നേരിടാന്‍ ഇറാന്‍ അഞ്ച് ബില്യണ്‍ ഡോളര്‍ ഐ.എം.എഫിനോട് അടിയന്തര സഹായം ചോദിച്ചതായും റിപ്പോര്‍ട്ട് ഉണ്ട്. കോവിഡ് 19 നിയന്ത്രണവിധേയമാക്കാന്‍ അന്താരാഷ്ട്ര തലത്തില്‍ സ്വീകരിക്കേണ്ട നടപടിയെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മേദിയും ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണും ഫോണ്‍ സംഭാഷണം നടത്തി.
ഇന്ത്യയിലെ ആദ്യ കോവിഡ് മരണം ഇന്നലെ കര്‍ണാടകയില്‍ റിപ്പോര്‍ട്ട് ചെയ്തു. കര്‍ണാടക കല്‍ബുര്‍ഗി സ്വദേശി മുഹമ്മദ് ഹുസൈന്‍ സിദ്ദിഖി ആണ് മരിച്ചത്.76 വയസായിരുന്നു. ഇയാള്‍ സൗദിയില്‍ നിന്നും ഉംറ കഴിഞ്ഞ് ഹൈദരാബാദിലെത്തിയത് ഫെബ്രുവരി 29നാണ്. പിന്നീട് കല്‍ബുര്‍ഗിയിലെ വീട്ടിലെത്തുകയായിരുന്നു.കൊവിഡ് 19 ബാധ പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ചൈനയില്‍ നിന്നുമുള്ള മെഡിക്കല്‍ സംഘം ഇറ്റലിയിലെത്തും. ഇറ്റലിയിലെ ഇന്ത്യന്‍ എംബസി താല്‍ക്കാലികമായി അടച്ചിരിക്കുകയാണ്. നാട്ടിലേക്ക് മടങ്ങാനായി എത്തുന്നവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ഹെല്‍പ് ലൈന്‍ നമ്പറുകള്‍ പ്രവര്‍ത്തനം തുടരുമെന്നും റോമിലെ ഇന്ത്യന്‍ എംബസി വ്യക്തമാക്കി.
ഇറ്റലിയില്‍ എല്ലാ ഓഫീസുകളും അടച്ചിടാന്‍ നിര്‍ദേശം നല്‍കിയതിന്റെ പശ്ചാത്തലത്തിലാണ് എംബസിയും അടച്ചിടുന്നത്. ഇന്നലെ മുതല്‍ കൊറോണബാധിത രാജ്യങ്ങളിലുള്ളവര്‍ക്ക് ഏപ്രില്‍ 15 വരെ നല്‍കിയിരിക്കുന്ന വിസ റദ്ദാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.