കോവിഡ് 19 :മരിച്ചവരുടെ എണ്ണം 4717 ആയി. 125 രാജ്യങ്ങളില്‍ രോഗം പടർന്നു . ഇറ്റലിയില്‍ വൈറസ് ബാധ നിയന്ത്രണാതീതമായി പടരുകയാണ്.
റാനിലും വൈറസ് നിയന്ത്രണാതീതമായി പടരുകയാണ്. മരണ സംഖ്യ 429 ആയി. ചൈനയില്‍ വൈറസ് വ്യാപനത്തിന്റെ തോത് കുറഞ്ഞെങ്കിലും ആറ് കോടി ജനങ്ങള്‍ വീട്ടില്‍ തന്നെയിരിക്കാനാണ് നിര്‍ദേശം. മരുന്നുഷോപ്പുകളും ഭക്ഷണ വിതരണ കേന്ദ്രങ്ങളും അല്ലാത്ത മുഴുവന്‍ വ്യാപാര കേന്ദ്രങ്ങളും അടച്ചിട്ടു. 24 മണിക്കൂറിനിടെ ചൈനയില്‍ ആകെ 18 പേര്‍ക്ക് മാത്രമേ പുതുതായി വൈറസ് സ്ഥിരീകരിച്ചുള്ളൂ.
കൊറോണ രോഗം ലോകത്തെ ഒട്ടു മിക്ക രാജ്യങ്ങളെയും ഗ്രസിച്ചുകഴിഞ്ഞു ചൈനയിൽ സ്ഥിഗതികൾ നിയന്ത്ര വിധേയമെന്നു പറയാമെങ്കിലും രോഗ വ്യാപനത്തിന്റെ തോത് അൽപ്പം കുറഞ്ഞിട്ടുണ്ട് ,ചൈന കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ രോഗം റിപ്പോര്‍ട്ട് ചെയ്ത ഇറ്റലിയില്‍ മരണം 827 ആയി. ഇറാനിലും വൈറസ് നിയന്ത്രണാതീതമായി പടരുകയാണ്. മരണ സംഖ്യ 429 ആയി. ചൈനയില്‍ വൈറസ് വ്യാപനത്തിന്റെ തോത് കുറഞ്ഞെങ്കിലും ആറ് കോടി ജനങ്ങള്‍ വീട്ടില്‍ തന്നെയിരിക്കാനാണ് നിര്‍ദേശം. മരുന്നുഷോപ്പുകളും ഭക്ഷണ വിതരണ കേന്ദ്രങ്ങളും അല്ലാത്ത മുഴുവന്‍ വ്യാപാര കേന്ദ്രങ്ങളും അടച്ചിട്ടു. 24 മണിക്കൂറിനിടെ ചൈനയില്‍ ആകെ 18 പേര്‍ക്ക് മാത്രമേ പുതുതായി വൈറസ് സ്ഥിരീകരിച്ചുള്ളൂ. യു.കെ ഒഴികെയുള്ള യൂറോപ്യന്‍ രാജ്യങ്ങളിലേക്കും തിരിച്ച് അമേരിക്കയിലേക്കുമുള്ള എല്ലാ യാത്രകളും വിലക്കുന്നതായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു. ഹോളിവുഡ് താരവും ഓസ്കാര്‍ ജേതാവുമായ ടോം ഹാങ്സിനും ഭാര്യ റിറ്റ വില്‍സണും കോവിഡ് 19 സ്ഥിരീകരിച്ചു.
വിവിധ രാജ്യങ്ങളിലായി 128058 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. പോളണ്ടിലും ഗ്രീസിലും അള്‍ജീരിയയിലും രോഗം ബാധിച്ചുള്ള ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തു. 68337 പേര്‍ക്ക് രോഗം പൂര്‍ണമായി ഭേദമായി എന്നതാണ് ആശ്വാസകരമായ വാര്‍ത്ത. രോഗം സ്ഥിരീകരിച്ച രാജ്യങ്ങളുമായി നിരന്തരം ആശയ വിനിമയം നടത്തുന്നുവെന്നും കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു.