കോടതിയില്‍ അഭിഭാഷകര്‍ മജിസ്ട്രേറ്റിനെ പൂട്ടിയിട്ടു
ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റും മറ്റു അഭിഭാഷകരും ചേര്‍ന്നാണ് ദീപ മോഹനെ രക്ഷിച്ചത്
വഞ്ചിയൂര്‍ കോടതിയില്‍ അഭിഭാഷകര്‍ മജിസ്ട്രേറ്റിനെ പൂട്ടിയിട്ടു. മജിസ്ട്രേറ്റായ ദീപ മോഹനെയാണ് പൂട്ടിയിട്ടത്. വാഹനാപകടക്കേസിലെ പ്രതിയുടെ ജാമ്യം റദ്ദാക്കിയതാണ് പ്രകോപനം. ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റും മറ്റു അഭിഭാഷകരും ചേര്‍ന്നാണ് ദീപ മോഹനെ രക്ഷിച്ചത്. മജിസ്ട്രേറ്റിനെ പൂട്ടിയിടാന്‍ നേതൃത്വം നല്‍കിയത് ബാര്‍ അസോസിയേഷന്‍ ഭാരവാഹികളാണ്. ദീപ മോഹനന്‍റെ കോടതി ബഹിഷ്കരിക്കാനും ബാര്‍ അസോസിയേഷന്‍ തീരുമാനിച്ചു