ബിഹാറിൽ വോട്ടെണ്ണൽ .. ലീഡില്‍ കേവല ഭൂരിപക്ഷം കടന്ന് എന്‍ഡിഎ
ബിഹാറിൽ 160 എന്ന മാജിക്ക് ഫിഗർ മറികടന്ന് NDAയുടെ ലീഡ് നില,
ഡൽഹി | ബിഹാറിൽ വോട്ടെണ്ണൽ തുടങ്ങി. ഈ ആഴ്ച ആദ്യം നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് 67.13% പോളിംഗ് രേഖപ്പെടുത്തി.ബിഹാറിൽ 160 എന്ന മാജിക്ക് ഫിഗർ മറികടന്ന് NDAയുടെ ലീഡ് നില,243 അംഗ നിയമസഭയിൽ 122 സീറ്റാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. 1951ന് ശേഷമുള്ള ഏറ്റവും ഉയർന്ന പോളിങ്ങാണിത്. 71.78% വനിതാ വോട്ടർമാരാണ് ജനവിധി രേഖപ്പെടുത്തിയത്. ഇതും റെക്കോഡാണ്. 62.98% പുരുഷ വോട്ടർമാരാണ് വോട്ട് രേഖപ്പെടുത്തിയത്.
വോട്ടെണ്ണൽ രാവിലെ 8 മണിക്ക്. ആദ്യം പോസ്റ്റൽ ബാലറ്റുകളാണ് എണ്ണുക, തുടർന്ന് 8.30 മുതൽ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ എണ്ണും. തിരഞ്ഞെടുപ്പ് കമ്മീഷൻ തത്സമയ ഫലങ്ങൾ അവരുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ അപ്‌ഡേറ്റ് ചെയ്യും results.eci.gov.in.